ഡൽഹി: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്തെന്ന വാർത്തകളിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. കശ്മീരിലെ ഇന്ത്യൻ നിലപാട് ചൈനക്ക് വ്യക്തമാണ്. രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ പ്രതികരിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കാതലായ പ്രശ്നങ്ങളില്‍ പാകിസ്ഥാനെ പിന്തുണക്കുമെന്നും അന്തർദേശീയവും പ്രാദേശികവുമായ സാഹചര്യം എങ്ങനെ മാറിയാലും ചൈനയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം ദൃഢമാണെന്നും നേരത്തെ ഷി ജിന്‍ പിങ് പറഞ്ഞിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു ഷീ ജിന്‍ പിങിന്‍റെ പ്രതികരണം.