ന്യൂഡൽഹി: പശ്ചിമ ഹിമാലയൻ മേഖലയിലും വടക്കു പടിഞ്ഞാറൻ ഇന്ത്യയിലും അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡിഷ, പശ്ചിമ ബംഗാൾ, സിക്കിം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാർച്ച് 18 മുതൽ 20 വരെ ചെറിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ ഇടിമിന്നലും ആലിപ്പഴം വീഴ്‌ചയും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. തലസ്ഥാനത്ത് 14 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില അനുഭവപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ കാലാവസ്ഥ വരണ്ടതാകുമെന്ന് മുന്നറിയിപ്പ്
അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത