ന്യൂഡല്‍ഹി: വടക്ക്-കിഴക്കൻ ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ പരിശോധിക്കുകയും കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായും അവരുടെ കുടുംബങ്ങളുമായും നേരിട്ടു സംവദിക്കുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, ഡല്‍ഹിയുടെ ചുമതലയുള്ള ശക്തിസിംഗ് ഗോഹിൽ, ഹരിയാന യൂണിറ്റ് മേധാവി കുമാരി സെൽജ, മുൻ എംപി താരിഖ് അൻവർ, ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് സുസ്മിത ദേവ് എന്നിവരടങ്ങുന്ന സംഘമാണ് കലാപമേഖല സന്ദര്‍ശിച്ചത്. സമാധാനവും സാഹോദര്യവും തിരികെ കൊണ്ടുവരാന്‍ അശ്രാന്ത പരിശ്രമം ആവശ്യമാണെന്ന് സന്ദര്‍ശനത്തിന് ശേഷം മുകുള്‍ വാസ്‌നിക് വ്യക്തമാക്കി. കലാപത്തില്‍ ഇരയായവര്‍ക്കൊപ്പം തങ്ങളുണ്ടെന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു.
മുഖം തുണികൊണ്ട് മറച്ചാണ് പല സ്ഥലത്തും അക്രമകാരികള്‍ എത്തിയത്. അതിനാല്‍ പലരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സാധാരണക്കാര്‍ക്കാണ് നഷ്ടം സംഭവിച്ചത്. സമാധാനം പുനസ്ഥാപിക്കണമെന്ന് സെല്‍ജ പറഞ്ഞു. അക്രമത്തിന്‍റെ കഥ ഭയാനകമാണെന്ന് സുസ്മിത ദേവ് പറഞ്ഞു. അക്രമത്തിൽ ദുരിതമനുഭവിക്കുന്നവരുമായി സംസാരിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. മേഖലകളിലെ സ്ഥിതിവിശേഷം സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് നല്‍കും. ജനങ്ങളുടെ നഷ്ടം നികത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോണ്‍ഗ്രസ് സംഘം വ്യക്തമാക്കി.