ETV Bharat / bharat

നിസാമുദ്ദീന്‍ സമ്മേളനം: ഗൗതംബുദ്ധ നഗറില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് - 16 പുതിയ കേസുകള്‍

പശ്ചിമ ഉത്തര്‍ പ്രദേശിലെ 15 ജില്ലകള്‍ നിലവില്‍ കൊവിഡ് ഭീതിയിലാണ്. 16 പുതിയ കേസുകളാണ് ജില്ലയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച 244 പേരുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 228 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

coronavirus cases in Noida  COVID-19 Pandemic  lockdown  Tablighi Jamaat congregation  Tablighi Jamaat  നിസാമൂദ്ദീന്‍  ഗൗതംബുദ്ധ നഗര്‍  കൊവിഡ്-19  16 പുതിയ കേസുകള്‍  തബ് ലീഗ്
നിസാമൂദ്ദീന്‍ സമ്മേളനം ഗൗതംബുദ്ധ നഗറില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Apr 14, 2020, 1:20 PM IST

നോയിഡ: ഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഗൗതം ബുദ്ധ നഗറിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 80 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പശ്ചിമ ഉത്തര്‍ പ്രദേശിലെ 15 ജില്ലകള്‍ നിവലില്‍ കൊവിഡ് ഭീതിയിലാണ്. തിങ്കളാഴ്ച 244 പേരുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 228 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നോയിഡയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ പ്രദേശത്തെ ഡയാലിസിസ് സെന്‍ററില്‍ ഉദ്യോഗസ്ഥക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് അവിടെയുള്ള മൂന്ന് പേര്‍ക്കും രോഗമുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ നരേന്ദ്ര ഭൂഷന്‍ അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച എല്ലാവരും ക്വാറന്‍റൈനില്‍ ഉള്ളവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.