ETV Bharat / bharat

പ്ലാസ്റ്റിക് കപ്പുകൾ വേണ്ട; റെയിൽവെ സ്റ്റേഷനുകളിൽ ചായ കുൽഹാദിൽ വിൽക്കാൻ തീരുമാനം

പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള റെയിൽ‌വെയുടെ സംഭാവനയായിരിക്കും ഇതെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ

tea in kulhad  പ്ലാസ്റ്റിക് കപ്പുകൾ വേണ്ട  plastic free india  പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ  ഇന്ത്യൻ റെയിൽവെ  ചായ കുൽഹാദിൽ വിൽക്കാൻ തീരുമാനം  പിയൂഷ് ഗോയൽ  piyush goyal
പ്ലാസ്റ്റിക് കപ്പുകൾ വേണ്ട; റെയിൽവെ സ്റ്റേഷനുകളിൽ ചായ കുൽഹാദിൽ വിൽക്കാൻ തീരുമാനം
author img

By

Published : Nov 29, 2020, 4:00 PM IST

ജയ്‌പൂർ: രാജ്യത്തെ എല്ലാ റെയിൽ‌വേ സ്റ്റേഷനുകളിലും പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം കുൽ‌ഹാദിൽ (മൺപാത്രം) ചായ വിൽക്കാൻ തീരുമാനിച്ചതായി റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ. പുതിയതായി വൈദ്യുതീകരിച്ച ദിഗാവര-ബന്ദികുയി സെക്ഷന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അൽവാർ ജില്ലയിലെ ദിഗാവര റെയിൽവെ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള റെയിൽ‌വെയുടെ സംഭാവനയായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 400 റെയിൽവെ സ്റ്റേഷനുകളിൽ കുൽഹാദിൽ ചായ വിൽക്കുന്നുണ്ട്. ഭാവിയിൽ ഇത് എല്ലാ സ്റ്റേഷനുകളിലും ലഭ്യമാക്കും. കുൽഹാദുകൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് ഇതിൽ നിന്ന് തൊഴിൽ നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.