ETV Bharat / bharat

ഓണ്‍ലൈന്‍ പഠനം വിദൂര സ്വപ്നമായി ലാത്തോഹാറിലെ വിദ്യാര്‍ഥികള്‍ - ഓൺലൈൻ പഠനം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും, ഡിജിറ്റൽ അസമത്വം ലാത്തേഹാരിലെ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിന് തടസമാവുകയാണ്

Digital divide  ലാത്തേഹാര്‍  Jharkhand  education  SCHOOL  വിദ്യാഭ്യാസം  ഓൺലൈൻ പഠനം  online education
ഓൺലൈൻ പഠനം
author img

By

Published : Jul 18, 2020, 8:51 AM IST

Updated : Jul 18, 2020, 2:36 PM IST

ലാത്തേഹാര്‍: ഒരു കാലത്ത് നക്സല്‍ കേന്ദ്രമായിരുന്ന ലാത്തേഹാര്‍ പുതിയ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ജാർഖണ്ഡിലെ ഈ പിന്നോക്ക ജില്ലയില്‍ കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ പ്രതീക്ഷയുടെ ഒരു പുതിയ പ്രഭാതത്തിലേക്ക് കണ്‍ തുറക്കുകയാണ്. എന്നിരുന്നാലും, അവർ ഇന്ന് ആശങ്കാകുലരാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും, ഡിജിറ്റൽ അസമത്വം ഇവര്‍ക്ക് പഠനം തുടരുന്നതിന് തടസമാവുകയാണ്. ഈ ജില്ലയിൽ നേതാര്‍ഹാട്ടില്‍ മികച്ച സൈനിക സ്‌കൂൾ ഉണ്ടെങ്കിലും ഗ്രാമത്തിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്.

തോക്കുകളാണ് ഇവിടെ ഭരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവർക്ക് അവരുടെ ഭാവിയും തൊഴില്‍ മേഖലയും സൃഷ്ടിക്കാൻ കഴിയൂ എന്ന് കുട്ടികൾക്ക് ഒരു പുതിയ തിരിച്ചറിവ് ലഭിച്ചു. കൊവിഡ് മൂലം നടപ്പിലാക്കേണ്ടി വന്ന ലോക്ക് ഡൗണ്‍ അവരെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും അവർ പതുക്കെ മാറ്റത്തിലേക്ക് നീങ്ങുകയാണ്. നക്‌സലിസം മൂലം പതിറ്റാണ്ടുകളായി ലാത്തേഹാറില്‍ ഒരു വികസനവും ഉണ്ടായില്ല. എന്നിരുന്നാലും, പിന്നോക്കാവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ഏക മാർഗ്ഗം വിദ്യാഭ്യാസമാണെന്ന് ഗ്രാമീണര്‍ മനസ്സിലാക്കിയപ്പോൾ അവർ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാൻ തുടങ്ങി. ജില്ലയിൽ 1,234 ഓളം സ്‌കൂളുകളുണ്ട്, അതിൽ 1.49 ലക്ഷം കുട്ടികൾ പഠിക്കുന്നു.

മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഇല്ല; ലാത്തേഹാറിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം വിദൂര സ്വപ്‌നം

ലോക്ക്ഡൗൺ കാരണം സ്കൂളുകൾ അടച്ചതിനു ശേഷം കുട്ടികളുടെ പഠനം നിർത്തിവച്ചു. ഒരു ബദൽ ക്രമീകരണമെന്ന നിലയിൽ, സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചുവെങ്കിലും കുട്ടികൾക്ക് സ്‌മാർട്ട് ഫോണുകൾ ഇല്ലാത്തതിനാൽ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. അത്തരം സൗകര്യങ്ങളുള്ള കുട്ടികൾക്ക് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലാത്തത് കൊണ്ട് ഇവ ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ 27 ശതമാനം കുട്ടികൾക്ക് മാത്രമേ ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുള്ളൂ. കുട്ടികൾ‌ക്ക് പഠനം നടത്തുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് രക്ഷകർ‌ത്താക്കൾ‌ ആശങ്കാകുലരാണ്. അതേസമയം നഗരങ്ങളിലെ കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങൾ‌ നേരിടേണ്ടി വരുന്നില്ല. അതിനാൽ സാധ്യമായ ഏക മാർഗം വീടുതോറും കയറി ഇറങ്ങി കുട്ടികള്‍ക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. സ്വന്തം തലത്തിലാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് അധ്യാപകർ സമ്മതിക്കുന്നു, പക്ഷേ എല്ലാ വിദ്യാർഥികളെയും കണ്ടുമുട്ടാനും പഠിപ്പിക്കാനും അവര്‍ക്ക് ആകുന്നുമില്ല. ഓൺ‌ലൈൻ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഗ്രാമീണ-നഗര പ്രദേശങ്ങളിലെ കുട്ടികൾ തമ്മിലുള്ള അന്തരം വലുതാണെന്ന് ജില്ലയിലെ സാമൂഹിക പ്രവർത്തകർ വിലയിരുത്തുന്നു.

73 ശതമാനം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടത്തിന് അറിയാം. എന്നിരുന്നാലും, കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകില്ലെന്ന് ഉറപ്പാക്കുമെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യത്തിന് ഭരണാധികാരികള്‍ക്ക് ഉത്തരമില്ല. ജാർഖണ്ഡിലെ മിക്ക പിന്നാക്ക ജില്ലകളിലെയും സ്ഥിതി ലാത്തേഹറിനെപ്പോലെ തന്നെ മോശമാണ്. ജാർഖണ്ഡ് സർക്കാരിന്‍റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ സ്‌കൂളുകളിലെ 74 ശതമാനം കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമല്ല. ഈ ഡിജിറ്റൽ വിടവ് വളരെ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. അത് പരിഹരിക്കുന്നതിന് സമയം ആവശ്യമാണ്. ഭരണാധികാരികള്‍ ഈ വിഷയം ഗൗരവമായി എടുത്താല്‍ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകുകയുള്ളൂ.

Last Updated : Jul 18, 2020, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.