ETV Bharat / bharat

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഗവ. ജോലിക്ക് പരീക്ഷാഫീസില്ല: രാഹുൽഗാന്ധി - nyay

സീതാപൂരിൽ നടന്ന റാലിയിൽ ഇലക്ഷൻ പ്രചാരണത്തിനിടയിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം

ഗവ. ജോലിക്ക് പരീക്ഷാഫീസ് വേണ്ടെന്ന് രാഹുൽ
author img

By

Published : May 1, 2019, 11:18 PM IST

Updated : May 1, 2019, 11:32 PM IST

ഉത്തർപ്രദേശ്: യുപിയിൽ നടന്ന പ്രചാരണത്തിൽ പുതിയ പ്രഖ്യാപനവുമായി രാഹുൽഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഗവൺമെന്‍റ് ജോലിക്കാവശ്യമായ പരീക്ഷാഫീസ് ഇല്ലാതാക്കും. സീതാപൂരിൽ നടന്ന റാലിയിൽ ഇലക്ഷൻ പ്രചാരണത്തിനിടയിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.

"ന്യായ് പദ്ധതിയുടെ ഭാഗമായി 5 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും. 25 കോടി ജനങ്ങൾക്ക് വസ്ത്രങ്ങൾ, ഷൂസുകൾ, മൊബൈലുകൾ തുടങ്ങിയ പ്രാപ്തമാക്കാൻ സാധിക്കും. കടകളിലെ വിപണി വീണ്ടും വർദ്ധിക്കും. സീതാപൂരിലെ യുവജനങ്ങൾക്ക് ജോലി ലഭിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മോദിയുടെ അന്യായങ്ങൾക്ക് മറുപടിയാണ് 'ന്യായ്' പദ്ധതി. ഇതിലൂടെ അടുത്ത പത്ത് വർഷത്തേക്ക് എല്ലാവർക്കും നീതി ലഭിക്കുന്നതായിരിക്കും." രാഹുൽഗാന്ധി പറഞ്ഞു. കർഷകർക്ക് പ്രത്യേക ബജറ്റ് ഉണ്ടാകുമെന്നും രാഹുൽ ഉറപ്പുനൽകി. കൈസർ ജഹാനാണ് കോൺഗ്രസിനായി സീതാപൂരിൽ മത്സരിക്കുന്നത്. മെയ് 6ന് പോളിങ് നടക്കുന്ന ഉത്തർപ്രദേശിലെ 14 ലോക്സഭാ സീറ്റുകളിൽ ഒന്നാണ് സീതാപൂർ.

Intro:Body:

https://www.ndtv.com/india-news/electiosn-2019-no-exam-fee-for-government-jobs-if-congress-wins-says-rahul-gandhi-2031523

Conclusion:
Last Updated : May 1, 2019, 11:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.