ന്യൂഡല്‍ഹി: പുരാതന സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് എല്ലാ സംരക്ഷിത സ്മാരകങ്ങളും സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആഗ്രയിലെ താജ്‌മഹലും ഇതിൽ ഉൾപ്പെടുന്നു. എല്ലാ വർഷവും മാർച്ച് എട്ടിന് വനിതാദിനം ആചരിക്കുമെങ്കിലും, സ്ത്രീകളെ 'ദേവി' യായി ബഹുമാനിക്കുന്നതാണ് ഇന്ത്യന്‍ പാരമ്പര്യമെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ളാദ് സിംങ് പട്ടേല്‍ പറഞ്ഞു.
ചെങ്കോട്ട, ഖുത്വബ് മിനാർ, ഹുമയൂണിന്‍റെ ശവകുടീരം, താജ്‌മഹല്‍, കൊണാർക്കിലെ സൺ ടെമ്പിൾ, മാമല്ലാപുരം, എല്ലോറ ഗുഹകൾ, ഖജുരാഹോ സ്മാരകങ്ങൾ, അജന്ത ഗുഹകൾ തുടങ്ങിയ പുരാതന സ്മാരകങ്ങളിലേക്കെല്ലാം സ്ത്രീകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.