ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 325 ജില്ലകൾ ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം - കൊവിഡ് 19

പുതുച്ചേരിയിലെ മാഹി, ബിഹാറിലെ പട്‌ന, പശ്ചിമ ബംഗാളിലെ നാദിയ, ഉത്തർപ്രദേശിലെ പിലിഭിത്, ജമ്മു കശ്മീരിലെ രാജൗരി എന്നിവയുൾപ്പെടെ 27 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

No COVID-19 case in 325 districts: Health Ministry  No COVID-19 case  No COVID-19 case in 325 districts  കേന്ദ്ര ആരോഗ്യ മന്ത്രാലയം  കൊവിഡ് 19  കൊറോണ വൈറസ് ബാധ
കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത 325 ജില്ലകൾ
author img

By

Published : Apr 17, 2020, 12:43 AM IST

ന്യൂഡൽഹി: കൊവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത 325 ജില്ലകൾ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതുച്ചേരിയിലെ മാഹി ജില്ലയിൽ കഴിഞ്ഞ 28 ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിഹാറിലെ പട്‌ന, പശ്ചിമ ബംഗാളിലെ നാദിയ, ഉത്തർപ്രദേശിലെ പിലിഭിത്, ജമ്മു കശ്മീരിലെ രാജൗരി എന്നിവയുൾപ്പെടെ 27 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേ സമയം, ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12,759 ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ 10,824 സജീവ കേസുകളും 1514 രോഗം ഭേദമായവരുമാണ് ഉള്ളത്. ഇതുവരെ 420 പേരാണ് കൊവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചത്. 187 മരണങ്ങള്‍ ഉൾപ്പെടെ 2919 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്‌ട്രയില്‍ 295 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.