ന്യൂഡല്‍ഹി: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 76 വിദേശികള്‍ക്ക് ജാമ്യം. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. വിസ നിയമങ്ങള്‍ ലംഘിച്ചും കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനുമാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ കേസെടുത്തത്. 10000 രൂപയുടെ പിഴ അടക്കമാണ് ഡല്‍ഹി മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. കുറ്റം ഏറ്റ് പറഞ്ഞ് ചെറിയ ശിക്ഷ ഏറ്റുവാങ്ങാനുള്ള പ്ലി ബാര്‍ഗെയിനിങ് അപേക്ഷ വെള്ളിയാഴ്‌ച സമര്‍പ്പിക്കുമെന്ന് വിദേശികളുടെ അഭിഭാഷക അഷിമ മന്ദാല പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കുറ്റാരോപിതരായ എല്ലാ വിദേശികളെയും വാദത്തിനായി കോടതിയില്‍ ഹാജരാക്കിയത്. മാലി, നൈജീരിയ, ശ്രീലങ്ക, കെനിയ, ദിജിബൗട്ടി, ടാന്‍സാനിയ, സൗത്ത് ആഫ്രിക്ക, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ വിദേശികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിദേശികള്‍ക്ക് വേണ്ടി അഭിഭാഷകരായ മന്ദാകിനി സിങ്, ഫഹിം ഖാന്‍, അഹമ്മദ് ഖാന്‍ എന്നിവരാണ് ഹാജരായത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എട്ട് രാജ്യങ്ങളിലെ 76 വിദേശികള്‍ക്ക് ജാമ്യം - ന്യൂഡല്‍ഹി
ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. വിസ നിയമങ്ങള്‍ ലംഘിച്ചും കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ കേസെടുത്തിരുന്നു.