ETV Bharat / bharat

നിവേദും റഹീമും വിവാഹിതരാകുന്നു: വൈറലായി പ്രീ വെഡിംഗ് ഷൂട്ട് ചിത്രങ്ങൾ - നിവേദും റഹീമും വിവാഹിതരാകുന്നു: വൈറലായി പ്രീ വെഡിംഗ് ഷൂട്ട് ചിത്രങ്ങൾ

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാകാൻ ഒരുങ്ങുകയാണ് ഇരുവരും

gay couple  Nivedh and Raheem Get Married: Pre-Wedding Shoot Photos Viral  നിവേദും റഹീമും വിവാഹിതരാകുന്നു: വൈറലായി പ്രീ വെഡിംഗ് ഷൂട്ട് ചിത്രങ്ങൾ  second gay couple in kerala latest newsc
നിവേദും റഹീമും വിവാഹിതരാകുന്നു: വൈറലായി പ്രീ വെഡിംഗ് ഷൂട്ട് ചിത്രങ്ങൾ
author img

By

Published : Dec 12, 2019, 3:59 PM IST

ബംഗളൂരു: സ്വവർഗ ലൈംഗിക സ്വത്വത്തെ ധൈര്യത്തോടെ വിളിച്ച് പറഞ്ഞ് നിവേദും റഹീമും. ഈ മാസം നിശ്ചയിച്ച വിവാഹത്തിന്‍റെ പ്രീ വെഡിംഗ് ഷൂട്ട് ചിത്രങ്ങളും വീഡിയോയും നിവേദിന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഗേ ദമ്പതികൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാകാൻ ഒരുങ്ങുകയാണ് ഇരുവരും. നികേഷും സോനുവുമാണ് കേരളത്തിൽ ആദ്യമായി വിവാഹിതരായ ദമ്പതികൾ.

നിവേദ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ

2020 പിറക്കും മുൻപെ വിവാഹിതരാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും നിവേദ് പറയുന്നു. വീട്ടുകാർ വിവാഹം അംഗീകരിച്ചിട്ടില്ല. ഗേ ആണെന്ന വ്യക്തിത്വത്തിൽ തന്നെയാണ് ഇതുവരെ ജീവിച്ചിട്ടുള്ളതെന്നും നിവേദ് പറയുന്നു.

കൊച്ചി സ്വദേശിയാണ് നിവേദ്. ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. റഹിം ആലപ്പുഴക്കാരനാണ്. യുഎഇയിൽ ടെലിഫോൺ എൻജിനീയറാണ് റഹിം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് കൊച്ചിയിൽ വെച്ചാണ്.

ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധ്യതയില്ലാത്ത കാലത്താണ് രണ്ടാമത്തെ ഗേ ദമ്പതികൾ അവരുടെ സ്വത്വം വിളിച്ചു പറയുന്നത്. ഇവരുടെ ഭാവി ജീവിതം ഇരുവരുടെയും കൈകളിലാണെങ്കിലും നിയമങ്ങൾ ഇന്നും ഇവർക്കപ്പുറത്ത് തന്നെയാണ്.

Intro:Body:Conclusion:

For All Latest Updates

TAGGED:

gay couple
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.