ETV Bharat / bharat

നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും; തമിഴ്‌നാട്ടില്‍ ജാഗ്രത - നിവാര്‍ തമിഴ്നാട്ടിലേക്ക്

ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ചെന്നൈ തീരത്തിന് 450 കിലോമീറ്റര്‍ അകലെയാണ്.

NivarCyclone  Tamil Nadu cyclone  puducherry cyclone  Karaikal Nivar Cyclone  Mamallapuram cyclone  India Meteorological Department  Nivar Cyclone Tamil Nadu  നിവാര്‍ ചുഴലിക്കാറ്റ്  നിവാര്‍ തമിഴ്നാട്ടിലേക്ക്  നിവാര്‍ ചുഴലിക്കാറ്റ് നാളെ
നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും; തമിഴ്‌നാട്ടില്‍ ജാഗ്രത
author img

By

Published : Nov 24, 2020, 10:18 AM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക വിതച്ച് നിവാര്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും. മണിക്കൂറില്‍ 100-110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശ്രീലങ്കക്ക് വടക്കു കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി ചുഴലിക്കാറ്റിയ രൂപം പ്രാപിക്കുകയായിരുന്നു. ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തിന് 450 കിലോമീറ്റര്‍ അകലെയാണ്.

തമിഴ്‌നാടിനൊപ്പം പുതുച്ചേരിയിലും ആന്ധ്രാ പ്രദേശിലും അടുത്ത രണ്ട് ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.