ETV Bharat / bharat

ബിഹാർ മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് - പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി യാതാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കണം. തൊഴിലില്ലായ്മയിൽ വലയുന്ന യുവാക്കളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

Nitish Kumar should speak on crime unemployment in Bihar: Tejashwi Yadav ബീഹാർ മുഖ്യമന്ത്രി തേജശ്വി യാദവ് പ്രതിപക്ഷ നേതാവ് നിതീഷ് കുമാർ
ബീഹാർ മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ്
author img

By

Published : Sep 7, 2020, 7:11 PM IST

പട്ന: ബിഹാറിലെ തൊഴിലില്ലായ്മയെയും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെയും കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ മുഖ്യമന്ത്രി വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് തേജസ്വി യാദവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിഹാർ സർക്കാർ ജനങ്ങളെ ഭയത്തിന്‍റെ അന്തരീക്ഷത്തിൽ നിലനിർത്താൻ ആഗ്രഹിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ബിഹാറിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 40 ശതമാനമാണ്. ഓരോ നാല് മണിക്കൂറിലും ബലാത്സംഗം നടക്കുന്നു. ഓരൊ അഞ്ച് മണിക്കൂറിലും ഓരോ കൊലപാതകവും നടക്കുന്നു. ഇതിനെ കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ സംസാരിക്കണമെന്നും യാദവ് പറഞ്ഞു. മുഖ്യമന്ത്രി യാതാർത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കണം. തൊഴിലില്ലായ്മയിൽ വലയുന്ന യുവാക്കളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി 15 വർഷത്തിനിടെ എത്രപേർക്ക് ജോലി നൽകിയെന്നും കൊവിഡ് സമയത്തും വെള്ളപ്പൊക്കത്തിലും മുഖ്യമന്ത്രിയെ കാണാനില്ലാതിരുന്നത് എന്തുകൊണ്ടാണെന്നും യാദവ് ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.