ന്യൂഡൽഹി: അവസാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാർ മുഖ്യമന്ത്രി തോൽവി സമ്മതിച്ചതായി കോൺഗ്രസ് നേതാവ് പി.ചിദംബരം. താൻ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിദംബരത്തിൻ്റെ വിമർശനം. നിതീഷ് കുമാർ പരാജയത്തെ ഫലപ്രദമായി സമ്മതിച്ചെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു. അവസാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാർ മുഖ്യമന്ത്രിയുടേത് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അപേക്ഷയാണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. മുടന്തൻ താറാവിന് ബിഹാറിലെ ജനങ്ങൾ എന്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം വിമർശിച്ചു.
നിതീഷ് കുമാർ പരാജയം സമ്മതിച്ചെന്ന് ചിദംബരം
താൻ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിദംബരത്തിൻ്റെ വിമർശനം.