ഹൈദരാബാദ്: സുരക്ഷിതമല്ലാത്ത ആശുപത്രി ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ പരിക്കേല്‍ക്കുന്നവര്‍ക്കോ പാര്‍ശ്വ ഫലമനുഭവിക്കുന്നവര്‍ക്കോ ഒരു കോടി രൂപ വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നീതി ആയോഗിന്‍റെ കരട് ബില്‍. ആശുപത്രി ഉപകരണങ്ങളേയും മരുന്നുകളുടെ പട്ടികയുടെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി നീതി ആയോഗ് രംഗത്തെത്തിയത്. ഇറക്കുമതി ചെയ്യുന്ന ആശുപത്രി ഉപകരങ്ങളടക്കം എല്ലാത്തിനേയും സേഫ്റ്റി, ഇഫക്ടീവ്നസ്, ഇന്നവോഷൻ എന്ന പേരിലുള്ള പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ആശുപത്രി ഉപകരണ വ്യവസായം 50 കോടി വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമേ ചൈന പോലെയുള്ള രാജ്യങ്ങളില്‍ ആശുപത്രി ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാണെന്നും നീതി ആയോഗ് അറിയിക്കുന്നു.
ആശുപത്രി ഉപകരണങ്ങളെയും മരുന്നുകളെയും നിയന്ത്രിക്കുന്നതിൽ സിഡിഎസ്‌കോയുടെ അശ്രദ്ധ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമായി. രണ്ട് വർഷം മുമ്പ്, 123 രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേര്‍ന്ന് ഇന്റർപോൾ, വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ എന്നിവ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് കോടി രൂപയുടെ അനധികൃത വ്യാജ മരുന്നുകളും ഉപകരണങ്ങളും വിവിധയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ ഫലമായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മൂവായിരത്തോളം വെബ്‌സൈറ്റുകളും അടച്ചു. എണ്ണമറ്റ ഡ്യൂപ്ലിക്കേറ്റ് സിറിഞ്ചുകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണസഹായികൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കുന്നത് പൊതുജനാരോഗ്യം ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും നീതി ആയോഗ്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലെയുള്ളവര്‍ക്ക് ആവര്‍ത്തിച്ച് ലഭിച്ച പ്രഹരങ്ങള്‍ ഇതിന്‍റെ തീവ്രത വ്യക്തമാക്കുന്നു. റിസ്‌പെർഡാൽ എന്ന മരുന്നിന്‍റെ കുറിപ്പടിക്ക് കഴിഞ്ഞ മാസം 56,000 കോടി രൂപയാണ് ഈ കമ്പനി പിഴയായി അടച്ചത്. നിലവിൽ, കമ്പനിയുടെ ബേബി പൗഡർ ഉൽപ്പന്നത്തിൽ ടൈറ്റാനിയം കണ്ടെത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ കേസില്‍ കമ്പനിക്ക് 1,40,000 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും.
വിപണിയില്‍ ലഭിക്കുന്ന വ്യാജ ആൻറിബയോട്ടിക്കുകൾ, മലേറിയ മരുന്നുകൾ, കുടുംബാസൂത്രണ മരുന്നുകൾ, വേദനസംഹാരികൾ , ക്യാപ്‌സൂളുകൾ, സിറിഞ്ചുകള്‍, ഇൻഹേലറുകൾ എന്നിവയെല്ലാം വ്യാജമാണെന്ന് കഴിഞ്ഞ 15 വർഷമായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ച് അനുയോജ്യമായ പിഴ ഈടാക്കുന്നതിനായി ഒരു റെഗുലേറ്ററി ബോഡി സ്ഥാപിക്കുന്നത് ഇന്ത്യയിൽ വിറ്റഴിക്കുന്ന മരുന്നുകളുടേയും ഉപകരണങ്ങളുടേയും ഗുണനിലവാരം ഉയർത്തുമെന്നും നീതി ആയോഗ് കരട് ബില്‍ നിരീക്ഷിക്കുന്നു. ഒന്നാം ലോക രാജ്യങ്ങളിൽ കനത്ത പിഴ ഈടാക്കുന്ന പോലെ ഇന്ത്യയിലും കനത്ത പിഴ ഈടാക്കണമെന്നും നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു. ലോകമെമ്പാടുമുള്ള എട്ട് ശതമാനം മെഡിക്കൽ ഉപകരണങ്ങളും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 2010 ലെ വെളിപ്പെടുത്തലിന് ശേഷവും വിപണിയില്‍ വ്യാജനെത്തുന്നതിനാല്‍ അതിവേഗത്തിലുള്ള പ്രതിരോധ നടപടിയാണ് നീതി ആയോഗ് ആവശ്യപ്പെടുന്നത്. ഇനിയും നിയന്ത്രണം വന്നില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് വഴി വെയ്ക്കുമെന്നും നിരീക്ഷണമുണ്ട്.
ആശുപത്രി ഉപകരണങ്ങള്‍ വിറ്റൊഴിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് നീതി ആയോഗ് - നീതി ആയോഗ് ലേറ്റസ്റ്റ്
നീതി ആയോഗിന്‍റെ കരട് ബില്ലിന്‍റേതാണ് നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഉപകരണങ്ങളാണ് രാജ്യത്ത് വിറ്റഴിക്കുന്നതെന്നും നീതി ആയോഗ്. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ആവശ്യം
![ആശുപത്രി ഉപകരണങ്ങള്‍ വിറ്റൊഴിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് നീതി ആയോഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5051887-290-5051887-1573662938671.jpg?imwidth=3840)
ഹൈദരാബാദ്: സുരക്ഷിതമല്ലാത്ത ആശുപത്രി ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ പരിക്കേല്‍ക്കുന്നവര്‍ക്കോ പാര്‍ശ്വ ഫലമനുഭവിക്കുന്നവര്‍ക്കോ ഒരു കോടി രൂപ വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നീതി ആയോഗിന്‍റെ കരട് ബില്‍. ആശുപത്രി ഉപകരണങ്ങളേയും മരുന്നുകളുടെ പട്ടികയുടെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി നീതി ആയോഗ് രംഗത്തെത്തിയത്. ഇറക്കുമതി ചെയ്യുന്ന ആശുപത്രി ഉപകരങ്ങളടക്കം എല്ലാത്തിനേയും സേഫ്റ്റി, ഇഫക്ടീവ്നസ്, ഇന്നവോഷൻ എന്ന പേരിലുള്ള പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ആശുപത്രി ഉപകരണ വ്യവസായം 50 കോടി വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമേ ചൈന പോലെയുള്ള രാജ്യങ്ങളില്‍ ആശുപത്രി ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാണെന്നും നീതി ആയോഗ് അറിയിക്കുന്നു.
ആശുപത്രി ഉപകരണങ്ങളെയും മരുന്നുകളെയും നിയന്ത്രിക്കുന്നതിൽ സിഡിഎസ്‌കോയുടെ അശ്രദ്ധ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമായി. രണ്ട് വർഷം മുമ്പ്, 123 രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേര്‍ന്ന് ഇന്റർപോൾ, വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ എന്നിവ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് കോടി രൂപയുടെ അനധികൃത വ്യാജ മരുന്നുകളും ഉപകരണങ്ങളും വിവിധയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ ഫലമായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മൂവായിരത്തോളം വെബ്‌സൈറ്റുകളും അടച്ചു. എണ്ണമറ്റ ഡ്യൂപ്ലിക്കേറ്റ് സിറിഞ്ചുകൾ, കോണ്ടാക്ട് ലെൻസുകൾ, ശ്രവണസഹായികൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കുന്നത് പൊതുജനാരോഗ്യം ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും നീതി ആയോഗ്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലെയുള്ളവര്‍ക്ക് ആവര്‍ത്തിച്ച് ലഭിച്ച പ്രഹരങ്ങള്‍ ഇതിന്‍റെ തീവ്രത വ്യക്തമാക്കുന്നു. റിസ്‌പെർഡാൽ എന്ന മരുന്നിന്‍റെ കുറിപ്പടിക്ക് കഴിഞ്ഞ മാസം 56,000 കോടി രൂപയാണ് ഈ കമ്പനി പിഴയായി അടച്ചത്. നിലവിൽ, കമ്പനിയുടെ ബേബി പൗഡർ ഉൽപ്പന്നത്തിൽ ടൈറ്റാനിയം കണ്ടെത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ കേസില്‍ കമ്പനിക്ക് 1,40,000 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും.
വിപണിയില്‍ ലഭിക്കുന്ന വ്യാജ ആൻറിബയോട്ടിക്കുകൾ, മലേറിയ മരുന്നുകൾ, കുടുംബാസൂത്രണ മരുന്നുകൾ, വേദനസംഹാരികൾ , ക്യാപ്‌സൂളുകൾ, സിറിഞ്ചുകള്‍, ഇൻഹേലറുകൾ എന്നിവയെല്ലാം വ്യാജമാണെന്ന് കഴിഞ്ഞ 15 വർഷമായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ച് അനുയോജ്യമായ പിഴ ഈടാക്കുന്നതിനായി ഒരു റെഗുലേറ്ററി ബോഡി സ്ഥാപിക്കുന്നത് ഇന്ത്യയിൽ വിറ്റഴിക്കുന്ന മരുന്നുകളുടേയും ഉപകരണങ്ങളുടേയും ഗുണനിലവാരം ഉയർത്തുമെന്നും നീതി ആയോഗ് കരട് ബില്‍ നിരീക്ഷിക്കുന്നു. ഒന്നാം ലോക രാജ്യങ്ങളിൽ കനത്ത പിഴ ഈടാക്കുന്ന പോലെ ഇന്ത്യയിലും കനത്ത പിഴ ഈടാക്കണമെന്നും നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നു. ലോകമെമ്പാടുമുള്ള എട്ട് ശതമാനം മെഡിക്കൽ ഉപകരണങ്ങളും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 2010 ലെ വെളിപ്പെടുത്തലിന് ശേഷവും വിപണിയില്‍ വ്യാജനെത്തുന്നതിനാല്‍ അതിവേഗത്തിലുള്ള പ്രതിരോധ നടപടിയാണ് നീതി ആയോഗ് ആവശ്യപ്പെടുന്നത്. ഇനിയും നിയന്ത്രണം വന്നില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് വഴി വെയ്ക്കുമെന്നും നിരീക്ഷണമുണ്ട്.
Editorial
Conclusion: