ന്യൂഡല്‍ഹി: ഹൈദരാബാദിലെ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷമുണ്ടെന്ന് ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ.
പൊലീസ് ചെയ്‌തത് വലിയ കാര്യമാണെന്നും പ്രതികള്‍ക്ക് കൃത്യമായ ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പൊലീസുകാര്‍ക്കെതിരെ യായൊരു നടപടിയും സ്വീകരിക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു.