ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്‌ത ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ വിധി ചോദ്യം ചെയ്‌താണ് കേന്ദ്ര സര്‍ക്കാരും തിഹാര്‍ ജയില്‍ അധികൃതരും ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കരുതെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായ വാദങ്ങളാണ് കോടതിക്ക് മുന്നില്‍ വാദിച്ചത്. പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണ്. ഒരു പ്രതിയുടെ ദയാഹര്‍ജി രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ മറ്റ് പ്രതികളെ തൂക്കിലേറ്റാതിരിക്കാന്‍ നിയമമില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണ്ടതില്ലെന്നും വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.