ETV Bharat / bharat

നിര്‍ഭയ കേസ്; പവന്‍ കുമാര്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിക്ക് മുമ്പിൽ

തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് പവന്‍ കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി  Nirbhaya case  Pawan Kumar Gupta files mercy plea  ഹര്‍ജി സുപ്രീംകോടതി തള്ളി  ദയാഹര്‍ജി സമര്‍പ്പിച്ചു
നിര്‍ഭയ കേസ്; പവന്‍ കുമാര്‍ ഗുപ്ത രാഷ്ട്രപതിക്ക് മുമ്പിൽ ദയാഹര്‍ജി സമര്‍പ്പിച്ചു
author img

By

Published : Mar 2, 2020, 3:02 PM IST

ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചു. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് പവൻ കുമാർ വീണ്ടും ഹർജി സമർപ്പിച്ചത്. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് പവന്‍ കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്.

കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിലെ മരണ വാറന്‍റ് പ്രകാരം മാര്‍ച്ച് മൂന്നിനാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റേണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.