ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ കേസിൽ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒന്‍പത് പേരെ അറസ്റ്റില്‍. കനഡിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപത് പ്രതികളെ വാതുവെപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തതായും 5,05,000 രൂപയും 15 മൊബൈൽ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തതായും സ്റ്റേഷൻ ഹൗസ് ഓഫീസർ രാംദിൻ കൻവ പറഞ്ഞു. വാതുവയ്പ്പ് സംബന്ധിച്ച സന്ദേശങ്ങളും റെക്കോർഡിംഗുകളും കണ്ടെത്തിയതായും എസ്എച്ച്ഒ പറഞ്ഞു. പ്രതികള്‍ കൂടിക്കാഴ്‌ച നടത്തുന്നത് സംബന്ധിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ അനധികൃതമായി വാതുവെപ്പ് നടത്തിയെന്നാരോപിച്ച് നേരത്തെ ഇൻഡോർ പൊലീസും ക്രൈംബ്രാഞ്ചും രാജേന്ദ്ര നഗർ പൊലീസും ചേര്‍ന്ന് ശിവ സാഗർ കോളനിയിൽ നിന്ന് ആറ് പേരെ പിടികൂടിയിരുന്നു.
ഐപിഎല്‍ വാതുവെപ്പ്; ഇന്‍ഡോറില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍
ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ അനധികൃതമായി വാതുവെപ്പ് നടത്തിയെന്നാരോപിച്ച് നേരത്തെ ഇൻഡോർ പൊലീസും ക്രൈംബ്രാഞ്ചും രാജേന്ദ്ര നഗർ പൊലീസും ചേര്‍ന്ന് ശിവ സാഗർ കോളനിയിൽ നിന്ന് ആറ് പേരെ പിടികൂടിയിരുന്നു