ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസ്ഐസിന്‍റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസുമായി (ഐഎസ്‌കെപി) ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഡൽഹി സ്വദേശി ജഹാൻസായിബ് സമി, കശ്മീർ സ്വദേശി ഹിന ബഷീർ, ഹൈദരാബാദ് നിവാസി അബ്ദുല്ല ബാസിത്ത്, പൂനൈ നിവാസികളായ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദിഖ് ഖത്രി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഡൽഹി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിന്നുത്. നിരോധിത തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിനും സർക്കാരിനെതിരെ ഗൂഡാലോചന നടത്തി വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനുമാണ് പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഭീകര സംഘടനയുമായി ബന്ധം;അഞ്ച് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
കേസിൽ ഡൽഹി സ്വദേശി ജഹാൻസായിബ് സമി, കശ്മീർ സ്വദേശി ഹിന ബഷീർ, ഹൈദരാബാദ് നിവാസി അബ്ദുല്ല ബാസിത്ത്, പൂനൈ നിവാസികളായ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദിഖ് ഖത്രി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്