ശ്രീനഗര്‍: കശ്മീരിലെ തെക്കന്‍ പുല്‍വാമയില്‍ ബുധനാഴ്ച്ച രാവിലെ എന്‍.ഐ.എ റെയ്‌ഡ് നടത്തി. കശ്മീർ പൊലീസിന്‍റയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും സഹകരണത്തോടെയായിരുന്നു റെയ്‌ഡ്. നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ -ഇ - മുഹമമദിന്‍റെ പ്രവര്‍ത്തകന്‍ സാഹിദ് അഹമ്മദിന്‍റെ വീട്ടിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ. പുൽവാമ ജില്ലയിലെ കക്പോറ, ദ്രുബ്‌ഗാം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.
തെക്കൻ കശ്മീരിലെ ഒരു സിവിലിയന്‍റെ വസതിയിലും എൻഐഎ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാഗ്രോട്ട ഏറ്റുമുട്ടൽ കേസ് എൻഐഎ അന്വേഷിച്ചുതുടങ്ങി ഏകദേശം ഒരു മാസത്തിന് ശേഷമാണ് റെയ്ഡുകൾ നടക്കുന്നത്. ജനുവരി 31 ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടോൾ പ്ലാസയിൽ യാത്ര ചെയ്ത ട്രക്കിനെ പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.