ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴിടങ്ങളില്‍ റെയ്‌ഡ് നടത്തി. ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിലെ ഏഴ് സ്ഥലങ്ങളിലാണ് ബുധനാഴ്‌ച എൻഐഎ റെയ്‌ഡ് നടത്തിയത്. ജനുവരി 31നാണ് നഗ്രോട്ടയില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരിമാബാദിലെ ജെയ്‌ഷ്-ഇ-മുഹമ്മദ് കമാൻഡർ സാഹിദ് അഹ്‌മദ് വാനി, ഡ്രൈവര്‍ സമീർ അഹ്‌മദ് ദാർ എന്നിവരുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ് നടത്തി. ഇവര്‍ക്ക് പുറമെ പുല്‍വാമയില്‍ നിന്ന് അറസ്റ്റിലായ സുഹൈൽ ജാവേദ് ലോൺ, സഹൂർ അഹ്മദ് ഖാൻ, ഷുഐബ് മൻസൂർ എന്നിവരുടെ വീടുകളും റെയ്‌ഡ് ചെയ്‌തു. അറസ്റ്റിലായ സമീർ അഹ്‌മദ് ദാർ, കഴിഞ്ഞ വര്‍ഷം പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ചാവേര്‍ ആദില്‍ ദാറിന്‍റെ ബന്ധുവാണ്.
ജമ്മു-ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടല്‍; എൻഐഎ റെയ്‌ഡ് നടത്തി
ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിലെ ഏഴ് സ്ഥലങ്ങളിലാണ് ബുധനാഴ്‌ച എൻഐഎ റെയ്‌ഡ് നടത്തിയത്