ETV Bharat / bharat

കൊവിഡ് പശ്ചാത്തലത്തിലെ മാനസികാരോഗ്യം; നിര്‍ദേശങ്ങളുമായി എൻ‌എച്ച്‌ആർ‌സി - ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊവിഡ് മഹാമാരി ബാധിച്ച സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചും എൻ‌എച്ച്‌ആർ‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

right to mental health National Human Rights Commission Committee of Experts ministries, states and Union Territories എൻ‌എച്ച്‌ആർ‌സി ന്യൂഡൽഹി ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊവിഡ് പശ്ചാത്തലം
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യത്തിനുള്ള അവകാശങ്ങൾ ചൂണ്ടിക്കാണിച്ച് എൻ‌എച്ച്‌ആർ‌സി
author img

By

Published : Oct 14, 2020, 12:11 PM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും മാനസികാരോഗ്യത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഉപദേശങ്ങൾ പുറപ്പെടുവിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രാജ്യത്തൊട്ടാകെയുള്ള അഭൂതപൂർവമായ സാഹചര്യം കണക്കിലെടുത്ത്, കൊവിഡ് മഹാമാരി ബാധിച്ച സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചും എൻ‌എച്ച്‌ആർ‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമിതിയിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികൾ, സ്വതന്ത്ര ഡൊമെയ്ൻ വിദഗ്ധരുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. വിദഗ്ദ്ധ സമിതി നൽകിയ ഇംപാക്ട് അസസ്മെന്‍റും ശുപാർശകളും പഠിച്ച ശേഷമാണ് മാനസികാരോഗ്യത്തിനുള്ള അവകാശം പരിരക്ഷിക്കുന്നതിനുള്ള ഉപദേശങ്ങൾ കമ്മിഷൻ നൽകിയത്. നൽകിയിട്ടുള്ള ശുപാർശകൾ നടപ്പിലാക്കാൻ കമ്മിഷൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയോട് അഭ്യർഥിച്ചു. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് അയക്കാനും നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.