ETV Bharat / bharat

ഹൈദരാബാദ് ഏറ്റുമുട്ടല്‍; അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു - NHRC news

ഹൈദരാബാദിൽ വനിതാ മൃഗഡോക്‌ടറെ പീഡിപ്പിച്ച് കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) അന്വേഷണത്തിന് ഉത്തരവിട്ടു.

NHRC orders inquiry into Hyderabad encounter
ഹൈദരാബാദ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
author img

By

Published : Dec 6, 2019, 4:03 PM IST

ന്യൂഡൽഹി: ഹൈദരാബാദിൽ വനിതാ മൃഗഡോക്‌ടറെ പീഡിപ്പിച്ച് കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) അന്വേഷണത്തിന് ഉത്തരവിട്ടു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടൽ ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

അന്വേഷണം നടത്താൻ ഒരു ടീമിനെ ഉടൻ തന്നെ അയയ്ക്കാൻ എൻ‌എച്ച്‌ആർ‌സി ആവശ്യപ്പെട്ടു. എസ്‌എസ്‌പിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍റെ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ടീം ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കും

ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനെത്തിച്ച പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ കൊലപാതകം പുനരാവിഷ്കരിക്കുന്നതിനും, തെളിവെടുപ്പിനുമായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.