ETV Bharat / bharat

പ്രതിരോധ രംഗത്ത് രാജ്യം ഏറെ മുന്നിലെന്ന് കരസേന മേധാവി

author img

By

Published : Oct 16, 2019, 8:51 AM IST

രാജ്യത്തെ പ്രതിരോധ സംവിധാനം വളര്‍ന്നുവരികയാണെന്നും ഏറെ മുന്നിലാണെന്നും കരസേന മേധാവി ബിപിന്‍ റാവത്ത്

ബിപിൻ റാവത്

ന്യൂഡല്‍ഹി: ആഭ്യന്തര പ്രതിരോധ സംവിധനാനങ്ങളില്‍ രാജ്യം ഏറെ മുന്നേറിയെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. അടുത്ത യുദ്ധം തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുപയോഗിച്ച് നടത്തുമെന്നും അതില്‍ വിജയിക്കുമെന്നും 41ാമത് ഡിആര്‍ഡിഒ കോണ്‍ഫറൻസില്‍ സംസാരിക്കവെ ബിപന്‍ റാവത്ത് പറഞ്ഞു.

52 ലബോറട്ടറികളുടെ ശൃംഖലയുള്ള സർക്കാർ ഏജൻസിയായ ഡിആർഡിഒക്ക് എയറോനോട്ടിക്സ്, ലാൻഡ് കോംബാറ്റ് എഞ്ചിനീയറിങ്, ആയുധങ്ങൾ, ഇലക്ട്രോണിക്സ്, മിസൈലുകൾ, നാവിക സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളാനാകുന്നുണ്ട്. രാജ്യത്തെ പ്രതിരോധ വ്യവസായം വളര്‍ന്നുവരികയാണെന്നും ബിപിന്‍ റാവത്ത് സൂചിപ്പിച്ചു. കൃത്രിമ ബുദ്ധിയുടെ വികസനത്തോടെ സൈബര്‍, ഇലക്ട്രോണിക്സ്, റോബോടിക്സ് മേഖലകളിലാണ് ഭാവി ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ റാവത്ത് എ പി ജെ അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു. എപിജെ അബ്ദുല്‍ കലാം പ്രതിരോധ മേഖലയുടെ വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ കരംബീർ സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും പങ്കെടുത്തു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/next-war-will-be-won-through-indigenised-weapons-systems-army-chief/na20191015220204283

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.