ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. ജൂണ്‍ ആദ്യം നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് പോളിറ്റ് ബ്യൂറോ ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം മുഖ്യ ചര്‍ച്ചയാകും. കേരളത്തില്‍ നിന്ന് ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്ന് രണ്ട് സീറ്റും മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേടാനായത്. കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റത് കനത്ത തിരിച്ചടിയാണ്. ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് പരാജയത്തിന് കാരണമായോ എന്ന് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടി പരിശോധിക്കും. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാകാത്ത തകര്‍ച്ചയാണ് സിപിഎം നേരിട്ടത്. കേരളത്തില്‍ ഭരണപക്ഷമായിട്ടും നേരിട്ട കനത്ത തോല്‍വിയില്‍ അവലോകനം നടക്കുന്ന യോഗത്തില്‍ പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ പിബി യോഗം ഇന്ന് തുടങ്ങും - പോളിറ്റ് ബ്യൂറോ യോഗം
ബംഗാളിലും ത്രിപുരയിലും കേരളത്തിലും കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്.