ETV Bharat / bharat

തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിമാർ 22ന് സത്യപ്രതിജ്ഞ ചെയ്യും - രാജ്യസഭാ

20 സംസ്ഥാനങ്ങളിൽ നിന്നായി 61 പേരാണ് രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്.

Rajya Sabha  K Keshava Rao  M Venkaiah Naidu  Newly elected members of Rajya Sabha  രാജ്യസഭാ എംപി  രാജ്യസഭാ എംപിമാർ 22ന് സത്യപ്രതിജ്ഞ ചെയ്യും  രാജ്യസഭാ എംപിമാർ  രാജ്യസഭാ  ന്യൂഡൽഹി
തെരഞ്ഞെുക്കപ്പെട്ട രാജ്യസഭാ എംപിമാർ 22ന് സത്യപ്രതിജ്ഞ ചെയ്യും
author img

By

Published : Jul 17, 2020, 3:47 PM IST

Updated : Jul 17, 2020, 3:58 PM IST

ന്യൂഡൽഹി: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എംപിമാർ ജൂൺ 22ന് ഹൗസ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡിനെ തുടർന്ന് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ഇന്‍റർ സെഷൻ കാലയളവിൽ ഹൗസ് ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുക. ആദ്യമായാണ് ഇത്തരത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. 20 സംസ്ഥാനങ്ങളിൽ നിന്നായി 61 പേരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സാധാരണ ഗതിയിൽ സഭാ സമ്മേളത്തിലോ രാജ്യസഭാ ചെയർമാന്‍റെ ചേംബറിലോ ആണ് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കാറുള്ളത്.

ചടങ്ങിൽ ഓരോ അംഗത്തിനും ഒരു അതിഥിയെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അ റിയിച്ചു. രാജ്യസഭയിലെയും ലോക്‌സഭയിലെയും പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ യോഗങ്ങൾ പുനരാരംഭിക്കുന്നതിനും അത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ പുതിയ അംഗങ്ങൾ പ്രകടിപ്പിച്ച താൽപര്യത്തെയും തുടർന്നാണ് തീരുമാനമെന്ന് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചെയ്യാതെ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

Last Updated : Jul 17, 2020, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.