ETV Bharat / bharat

കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി രണ്ടാം ഘട്ട ലോക്‌ഡൗണ്‍

പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ള നിരോധനം തുടരും. ഒപ്പം ബാറ്, മാള്‍, പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളില്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരില്ല.

New guidelines for lockdown released  New guidelines for lockdown  india lockdown news  ലോക്‌ഡൗണ്‍ വാര്‍ത്തകള്‍  ലോക്‌ഡൗണ്‍ മാര്‍ഗനിര്‍ദേശം
രണ്ടാംഘട്ട ലോക്‌ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി
author img

By

Published : Apr 15, 2020, 10:54 AM IST

Updated : Apr 15, 2020, 11:04 AM IST

ന്യൂഡല്‍ഹി: മെയ് മൂന്നുവരെ നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട ലോക്‌ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. പുതിയ നിര്‍ദേശപ്രകാരം കാര്‍ഷികമേഖലയ്‌ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാനാകും. തേയില തോട്ടങ്ങള്‍ക്കും, ചന്തകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമ്പത് ശതമാനം ജോലിക്കാരെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അതേസമയം പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ള നിരോധനം തുടരും. ഒപ്പം ബാറ്, മാള്‍, പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളില്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരില്ല.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

  • രാജ്യത്ത് പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധം
  • ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരോടെ തുറക്കാം
  • കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാര്‍ ആകാം
  • ഗ്രാമീണ റോഡ്, ജലസേചന, കെട്ടിട നിര്‍മാണം അനുവദിക്കാം.
  • കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കാം
  • കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനാന്തര യാത്ര അനുവദിക്കാം
  • മത്സ്യ കൃഷിക്ക് നിയന്ത്രണങ്ങളില്ല
  • മത്സ്യ, കോഴി, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി
  • തേയില, കാപ്പി, റബര്‍, കശുവണ്ടി സംസ്കരണകേന്ദ്രങ്ങള്‍ തുറക്കാം
  • ഗോശാലകളും മറ്റു മൃഗസംരക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കാം
  • അഗതികേന്ദ്രങ്ങള്‍ തുറക്കാം
  • ശിശു, അംഗപരിമിത, വയോജന കേന്ദ്രങ്ങള്‍ തുറക്കാം
  • സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പാക്കാം
  • ജലസേചന, ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം

Last Updated : Apr 15, 2020, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.