ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി ഗോവ സര്‍ക്കാര്‍. വിഷയത്തില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റം വരുത്തിയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വിദഗ്‌ധനുമായ ലക്ഷ്‌മികാന്ത് പര്‍ശേഖറിന്‍റെ അധ്യക്ഷ്യതയില്‍ 27 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കും. പിന്നീട് പ്രഥമിക റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്തും. അടുത്ത വര്‍ഷം ആദ്യത്തോടെ അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കും. കുട്ടികളുടെ പഠനകാലത്തെ ആറായി തിരിച്ചാണ് പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചിരിക്കുന്നത്.
പുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഗോവ സര്‍ക്കാര്‍ - പുത്തൻ വിദ്യാഭ്യാസ നയം
വിഷയത്തില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.