ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. സംസ്ഥാനത്ത് ഇതുവരെ 30 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരു വിദേശ പൗരനും ഉൾപ്പെടുന്നു. നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേർ ആശുപത്രി വിട്ടു. വൈറസ് വ്യാപനത്തെ നേരിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. അപ്പോൾ തന്നെ രാജ്യത്തെ സർവകലാശാലകൾ അടച്ചിടുകയും ഭാഗിക കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് വൈറസ് വ്യാപനം ഒരു പരിധി വരെയെങ്കിലും തടയാൻ സാധിച്ചത്.
ന്യൂഡൽഹിയില്‍ കൊവിഡ് മരണം രണ്ടായി - New Delhi Kovid Death Toll
സംസ്ഥാനത്ത് ഇതുവരെ 30 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.