അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 കൊവിഡ് കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 1,930 ആയി. 44 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പുതിയ കേസുകളിൽ 26 പേര്‍ ഗുജറാത്തിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നും മടങ്ങിയെത്തിയവരാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രയില്‍ 8,388 സാമ്പിളുകളാണ് പരിശോധിച്ചത്. 999 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് 59,662 കൊവിഡ് കേസുകളും 1,981 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.