ഹൈദരാബാദ്: കർഷകരുടെ പ്രതിഷേധത്തെ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർഷകരുടെ എല്ലാ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യമാകുമ്പോള്‍ ഒരേ കാര്യത്തെക്കുറിച്ച് വ്യത്യസ്‌ത വീക്ഷണങ്ങൾ പുലർത്താൻ എല്ലാവർക്കും അവകാശമുണ്ട്. മൂന്ന് നിയമങ്ങളും കർഷകർക്ക് പ്രയോജനമുള്ളതാണ്. കർഷകരോട് നിരങ്കരി സമാഗം ഗ്രൗണ്ടിലേക്ക് നീങ്ങണമെന്ന് ശനിയാഴ്‌ച ഷാ അഭ്യർഥിച്ചിരുന്നു. ഡിസംബർ മൂന്നിന് മുമ്പ് അവരുമായി സംസാരിക്കാൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.