ETV Bharat / bharat

ഇന്തോ-നേപ്പാൾ അതിർത്തിയിലെ സീത ഗുഹയിലെ ക്ഷേത്ര തൂണുകള്‍ നശിപ്പിച്ച് നേപ്പാള്‍ പൗരന്മാര്‍ - സീത ഗുഹ നേപ്പാൾ

യഥാർഥ അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നും നേപ്പാൾ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു

Sita cave
Sita cave
author img

By

Published : Jul 19, 2020, 12:12 PM IST

പാറ്റ്ന: ബിഹാറിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സീത ഗുഹയുടെ സമീപത്തെ തൂണ് നശിപ്പിച്ച് നേപ്പാൾ പൗരന്മാർ. പശ്ചിമ ചമ്പാരനിലെ ഭിഖനാഥോറിയിൽ ഉള്ള '436' എന്ന സ്തംഭമാണ് അക്രമികൾ പിഴുതെറിഞ്ഞത്. വാൽമീകി ആശ്രമത്തിലേക്ക് പോകുന്നതിനുമുമ്പ് സീതാദേവി ഇവിടുത്തെ ഗുഹയിൽ താമസിച്ചിരുന്നുവെന്ന് നേപ്പാളിലെ ജനങ്ങൾ വിശ്വസിക്കുന്നു. യഥാർഥ അയോധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നും തെക്കൻ നേപ്പാളിലെ തോറിയിലാണ് രാമൻ ജനിച്ചതെന്നും നേപ്പാൾ പ്രധാനമന്ത്രി ഒലി അവകാശപ്പെട്ടിരുന്നു. ജൂലൈ 13ന് നടത്തിയ ഒലിയുടെ പരാമർശത്തെ തുടർന്നാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം സീത ഗുഹയിൽ നേപ്പാൾ പൗരന്മാര്‍ തുടർച്ചയായി സന്ദർശനം നടത്തുകയാണ്. ഗുഹയിൽ പ്രാർഥനകള്‍ വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഇന്തോ-നേപ്പാൾ അതിർത്തിയിലെ സീത ഗുഹക്ക് സമീപം സംഘർഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.