ETV Bharat / bharat

നീറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ത്യയിലെത്തണമെന്ന് സുപ്രീം കോടതി - വിദ്യാർത്ഥികൾ

നാലായിരത്തോളം നീറ്റ് പരീക്ഷാ വിദ്യാർഥികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് ഉത്തരവ് വന്നത്. ഇന്ത്യയിലേക്ക് വരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി വിദേശത്ത് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

  Add NEET NEET 2020 Vande Bharat Supreme Court നീറ്റ് പരീക്ഷ വിദ്യാർത്ഥികൾ സുപ്രീം കോടതി
നീറ്റ് പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് വരണമെന്ന് സുപ്രീം കോടതി
author img

By

Published : Aug 14, 2020, 10:27 PM IST

ന്യൂഡൽഹി: 2020 സെപ്റ്റംബർ 13 ന് നടക്കാനിരിക്കുന്ന ദേശീയ യോഗ്യത-കം-എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) പങ്കെടുക്കേണ്ടുന്ന വിദ്യാർഥികൾ ഇന്ത്യയിലേക്ക് വരണമെന്ന് സുപ്രീം കോടതി. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ ഇന്ത്യയിൽ പ്രവേശിക്കാൻ അവസരമുണ്ട് എന്നും സുപ്രീം കോടതി അറിയിച്ചു. നാലായിരത്തോളം നീറ്റ് പരീക്ഷാ വിദ്യാർഥികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് ഉത്തരവ് വന്നത്. ദോഹ, ഖത്തർ, ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ ജൂൺ 30 ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് വരാൻ കഴിയാത്തവര്‍ക്കായി വിദേശത്ത് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ‌ടി‌എ) സുപ്രീം കോടതി നേരത്തെ നോട്ടീസ് നൽകിയിരുന്നു.

എന്നാൽ പേപ്പർ ബുക്ക് രീതിയിൽ പരീക്ഷ നടത്തുന്നതിനാൽ നീറ്റ് അണ്ടർ ഗ്രാജുവേറ്റ് 2020ന് വിദേശ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് വ്യാഴാഴ്ച എൻ‌ടി‌എ സുപ്രീം കോടതിയെ അറിയിച്ചു.ചോദ്യപേപ്പറുകളും മറ്റ് പരീക്ഷാ സാമഗ്രികളും എൻ‌ടി‌എ ആസ്ഥാനത്തു നിന്ന് വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടതാണെന്നും അവ കൃത്യസമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ച് പരീക്ഷകൾ നടത്തേണ്ടതുണ്ടെന്നും എൻ‌ടി‌എ കോടതിയിൽ വാദിച്ചു.

ഇതു സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (എൻ‌ടി‌എ) സുപ്രീം കോടതി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പേപ്പർ ബുക്ക് രീതിയിൽ പരീക്ഷ നടത്തുന്നതിനാൽ നീറ്റ് അണ്ടർ ഗ്രാജുവേറ്റ് 2020 ന് വിദേശ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് വ്യാഴാഴ്ച എൻ‌ടി‌എ സുപ്രീം കോടതിയെ അറിയിച്ചു.

ചോദ്യപേപ്പറുകളും മറ്റ് പരീക്ഷാ സാമഗ്രികളും എൻ‌ടി‌എ ആസ്ഥാനത്തു നിന്ന് വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടതാണെന്നും അവ കൃത്യസമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ച് പരീക്ഷകൾ നടത്തേണ്ടതുണ്ടെന്നും എൻ‌ടി‌എ കോടതിയിൽ വാദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.