ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകമാനം എൻഫോഴ്സ്മെന്‍റ് പിടികൂടിയത് 3449.2 കോടി രൂപ . മാർച്ച് 10 ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പിടിച്ചെടുത്ത കള്ളപ്പണം, മദ്യം, മയക്കുമരുന്ന്, അമൂല്യലോഹങ്ങൾ എന്നിവയുടെ ആകെ തുകയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തതിനേക്കാളും മൂന്ന് ഇരട്ടിയോളമാണിത്. 2014 ൽ 1206 കോടി രൂപയായിരുന്നു പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ ദിലീപ് ശർമ്മ പറഞ്ഞു. മാർച്ച് 10 നും മെയ് 19 നും ഇടയിലുളള കാലയളവിൽ ഏകദേശം 839.03 കോടി രൂപ, 294.41 കോടി വിലവരുന്ന മദ്യം, 1270.37 കോടിയുടെ മയക്കുമരുന്ന് 986.76 കോടിയുടെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍, വോട്ടര്‍മാരെ ലക്ഷ്യം വച്ച് 58.56 കോടി രൂപയുടെ സാരി, വാച്ചുകള്‍ എന്നിവയും പിടികൂടി.