ETV Bharat / bharat

ജീവന് ഭീഷണി; വീട് വിൽക്കാനൊരുങ്ങി വടക്കുകിഴക്കൻ ഡൽഹി നിവാസികൾ

നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസിനെ സമീപിക്കാൻ പോലും ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു.

Communal Riots  Violence  Northeast Delhi  riots  Police  up for sale  houses for sale in northeast Delhi  ജീവന് ഭീഷണി; വീട് വിൽക്കാനൊരുങ്ങി വടക്കുകിഴക്കൻ ഡൽഹി നിവാസികൾ  വടക്കുകിഴക്കൻ ഡൽഹി
ഡൽഹി
author img

By

Published : Jul 31, 2020, 5:00 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം നടന്നിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും, ഭയന്ന് ജീവിക്കുകയാണ് പ്രദേശ വാസികൾ. പല കുടുംബങ്ങളും വീടുകൾ വിൽപ്പനയ്ക്ക് വയ്ക്കുന്ന പോസ്റ്ററുകൾ പതിക്കുന്നത് പ്രദേശത്ത് പിരിമുറുക്കം ഉയർത്തുന്നു. കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിലവിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങളും തങ്ങൾ ഭീഷണികൾ നേരിടുന്നുണ്ടെന്ന് പറയുന്നു. വീടുകൾ വിറ്റ് പ്രദേശത്ത് നിന്ന് മാറുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല. തങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസിനെ സമീപിക്കാൻ പോലും ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു. നഗരത്തിലെ മൗജ്പൂർ, മോഹൻപുരി, മധുബൻ മൊഹല്ല പ്രദേശങ്ങളിൽ ഇത്തരം നിരവധി കുടുംബങ്ങൾ ഇപ്പോഴും ഭയന്നാണ് ജീവിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ, വടക്കുകിഴക്കൻ ഡൽഹിയിൽ 2019ലെ പൗരത്വ (ഭേദഗതി) നിയമത്തെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്ന സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിൽ 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.