ന്യൂഡല്‍ഹി: വനിത മന്ത്രിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ദാബ്രയില്‍ നടന്ന റാലിക്കിടെയാണ് ബിജെപി നേതാവും മന്ത്രിയുമായ ഇമ്രാതി ദേവിയെ ഐറ്റമെന്ന് കമല്‍നാഥ് പരാമര്‍ശിച്ചത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് നിന്ദ്യമായ പരാമര്‍ശം നടത്തിയതായി നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടതായി എന്‍സിഡബ്ല്യു പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്‌ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ അത് വ്യക്തമാണെന്നും കമ്മിഷന്‍ പറഞ്ഞു. കൂടുതല്‍ സ്‌ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന സമയത്ത് ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുന്നത് നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ കമല്‍നാഥില്‍ നിന്നും കമ്മിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായും കമ്മിഷന്‍ അറിയിച്ചു. മധ്യപ്രദേശില്‍ 28 നിയമസഭ മണ്ഡലങ്ങളിലാണ് നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വിവാദ പരാമര്‍ശം; കമല്‍നാഥിനെതിരെ ദേശീയ വനിത കമ്മിഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി
ദാബ്രയില്‍ നടന്ന റാലിക്കിടെയാണ് ബിജെപി നേതാവും മന്ത്രിയുമായ ഇമ്രാതി ദേവിയെ ഐറ്റമെന്ന് കമല്‍നാഥ് പരാമര്‍ശിച്ചത്.