ETV Bharat / bharat

മധ്യപ്രദേശില്‍ 18കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍ - gang rape news

മധ്യപ്രദേശില്‍ ഏപ്രില്‍ 29-ന് രാത്രിയോടെ 18-കാരിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു

പീഡനം വാർത്ത  കൂട്ടമാനഭംഗം വാർത്ത  എന്‍സിഡബ്യൂ വാർത്ത  rape news  gang rape news  ncw news
ദേശീയ വനിതാ കമ്മീഷന്‍
author img

By

Published : May 2, 2020, 12:41 AM IST

ന്യൂഡല്‍ഹി: ഏപ്രില്‍ അവസാനം മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയില്‍ 18 കാരിയെ കൂട്ട മാനഭംഗത്തിന് വിധേയയാക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍(എന്‍സിഡബ്ല്യു) ഇടപെട്ടു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് എന്‍സിഡബ്ല്യു വിശദീകരണം ചോദിച്ചു. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയോ, കേസില്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചു തുടങ്ങിയ വിഷയങ്ങളിലാണ് കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ ഏഴ്‌പേർ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹോദരനോടൊപ്പം മോട്ടോർ ബൈക്കില്‍ സ്വന്തം ഗ്രാമത്തിലേക്ക് വരുമ്പോൾ പെണ്‍കുട്ടിയെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടി. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏപ്രില്‍ 29ന് രാത്രിയോടെയാണ് സംഭവം നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.