ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും 3000 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓറിയന്‍റല്‍ ഇന്ത്യ ഗ്രൂപ്പില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്ന് പരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞയാഴ്‌ച ഓറിയന്‍റല്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ 25 സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 250 കോടിയുടെ ബില്ലുകൾ കണ്ടെടുത്തു. കുടാതെ സ്ഥാപനം വിവിധ ഭൂമി ഇടപാടുകളില്‍ നികുതി നല്‍കിയിട്ടില്ലാത്തതായും തെളിഞ്ഞു.