ന്യൂഡൽഹി: അസമിലെയും മണിപ്പൂരിലെയും മർകസുൽ മാരിഫിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആറ് ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ ഫണ്ട് ദുരുപയോഗം ചെയ്തതായി അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അറിയിച്ചു. ആറിടങ്ങളിലുമായി 778 കുട്ടികൾ താമസിക്കുന്നവെന്നാണ് കമ്മീഷന് കിട്ടിയ വിവരം. അതേസമയം മർകസുൽ മാരിഫിന്‍റെ സ്ഥാപകനും ലോക്‌സഭാ എംപിയുമായ മൗലാന ബദ്രുദിൻ അജ്‌മല്‍ നൽകിയിരുന്നത് 1,010 കുട്ടികളാണ് ഇവിടങ്ങളിൽ താമസിക്കുന്നതെന്നാണ്. 300ഓളം കുട്ടികളുടെ അധിക വിവരമാണ് അജ്‌മൽ നൽകിയിരുന്നത്. ഇത് വഴി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർകസുൽ മാരിഫ് സംഘടനയ്‌ക്ക് അൽ-ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
ആറ് ശിശു സംരക്ഷണ സ്ഥാപനങ്ങൾ ഫണ്ട് ദുരുപയോഗം ചെയ്തതായി എൻസിപിസിആർ - എൻസിപിസിആർ
മർകസുൽ മാരിഫ് സംഘടനയ്‌ക്ക് അൽ-ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്