ETV Bharat / bharat

ദന്തേവാഡയില്‍ പൊലീസുകാരന്‍റെ മാതാപിതാക്കള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം - നക്സലുകൾ

ജംഗ്‌ല ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. 12 ഓളം മാവോയിസ്റ്റുകള്‍ വീട്ടിൽ അതിക്രമിച്ച് കയറി എന്നാണ് പ്രാഥമിക വിവരം

Naxals Dantewada Chhattisgarh Gumiyapal Naxals abduct parents Dantewada Superintendent of Police ദന്തേവാഡ പൊലീസുകാരന്റെ മാതാപിതാക്കളെ നക്സലുകൾ ആക്രമിച്ചു
ഗുമിയപാലിൽ പൊലീസുകാരന്റെ മാതാപിതാക്കളെ നക്സലുകൾ ആക്രമിച്ചു
author img

By

Published : Jul 7, 2020, 2:42 PM IST

Updated : Jul 7, 2020, 2:48 PM IST

ഛത്തീസ് ഗഡ്: ദന്തേവാഡയിലെ ഗുമിയപാലിൽ പൊലീസുകാരന്‍റെ മാതാപിതാക്കള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. അസിസ്റ്റന്‍റ് കോൺസ്റ്റബിൾ സോമാരു പൊയാം എന്നയാളുടെ മാതാപിതാക്കളെയാണ് ആക്രമിച്ചത്. ജംഗ്‌ല ഗ്രാമത്തിലെ പൊലീസുകാരന്‍റെ വസതിയിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. 12 ഓളം പേര്‍ വീട്ടിൽ അതിക്രമിച്ച് കയറി എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞയാഴ്ച പ്രദേശത്ത് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു. സംഭവത്തിൽ ഒരു അസിസ്റ്റന്‍റ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഏറ്റുമുട്ടലിൽ ദന്തേവാഡ സ്റ്റേഷനിലെ അസിസ്റ്റന്‍റ് കോൺസ്റ്റബിൾ സോമാരു പൊയാവും ഉണ്ടായിരുന്നു. സംഭവശേഷം അദ്ദേഹം മെഡിക്കൽ ലീവിൽ വീട്ടിൽ തന്നെയുണ്ടായിരുന്നതായും അക്രമികൾ ഇദ്ദേഹത്തെ ലക്ഷ്യംവച്ചാകാം വീട്ടിൽ അതിക്രമിച്ച് കയറിയതെന്നും പൊലീസ് പറഞ്ഞു.

Last Updated : Jul 7, 2020, 2:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.