തൂത്തുക്കുടി: ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ജലാശ്വ രാവിലെ 10 മണിക്ക് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വി. ഒ ചിദംബരനാർ തുറമുഖത്ത് എത്തി. കൊളംബോയിൽ നിന്നുള്ള 685 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത് . തൂത്തുക്കുടി തുറമുഖത്ത് എത്തിയവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. ഓൺബോർഡ് ഇമിഗ്രേഷൻ പട്ടിക പ്രകാരം 557 പുരുഷന്മാരും 128 സ്ത്രീകളുമാണ് ഉള്ളത്. ഇതിൽ ഏഴ് കുട്ടികൾ, 36 പ്രായമായ പുരുഷന്മാർ, 15 പ്രായമായ സ്ത്രീകൾ എന്നിവരുൾപ്പടെ 685 പേർ ഉണ്ട്.
യാത്ര പുറപ്പെടും മുൻപ് ശരീര താപനില സാധാരണ നിലയേക്കാൾ കൂടുതലായതിനാൽ നാല് പേരെയും ഡയാലിസിസ് ആവശ്യമുള്ള ഒരു രോഗിയെയും സുരക്ഷ കണക്കാക്കി യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് കപ്പലിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ സർജൻ ലഫ്റ്റനന്റ് കമാൻഡർ പ്രശാന്ത് ജംബുനാഥൻ പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അഭിസംബോധന ചെയ്തു. വന്ദേ ഭാരത് മിഷന്‍റെ കീഴിലുള്ള സമുദ്ര സേതുവിന്‍റെ പ്രവർത്തനത്തിന്‍റെ ഭാഗമാണ് റെസ്ക്യൂ മിഷൻ. ഇതുവരെ മെയ് 8, മെയ് 16 തീയതികളിൽ രണ്ടുതവണയായി 1286 പേരെ നാട്ടിലെത്തിച്ചു.
ഐഎൻഎസ് ജലാശ്വ തൂത്തുക്കുടി തുറമുഖത്ത് എത്തി
കൊളംബോയിൽ നിന്നുള്ള 685 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത് . തൂത്തുക്കുടി തുറമുഖത്ത് എത്തിയവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കും.