ETV Bharat / bharat

കൊവിഡ് പ്രതിരോധത്തിനും സാങ്കേതിക വിദ്യ പിന്തുണക്കെത്തും - information technology

ദേശീയ സാങ്കേതിക വിദ്യാ ദിനം ഇന്ന് ഇന്ത്യയില്‍ ഉടനീളം ആചരിക്കുന്നു. ഈ ദിവസം 1998ലെ പൊഖ്‌റാൻ ന്യൂക്ലിയർ ടെസ്റ്റുകളുടെ (ഓപ്പറേഷൻ ശക്തി) വാർഷികവും ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ പുരോഗതിയും അടയാളപ്പെടുത്തുന്നതാണ്.

കൊവിഡ് പ്രതിരോധം  സാങ്കേതിക വിദ്യ  ദേശീയ സാങ്കേതിക വിദ്യാ ദിനം  National technology day  covid resistance  covid  corona  IT  information technology  technology
കൊവിഡ് പ്രതിരോധത്തിനും സാങ്കേതിക വിദ്യ തുണയ്ക്ക് എത്തും
author img

By

Published : May 11, 2020, 8:15 AM IST

ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്‍റെ ഓർമ്മപ്പെടുത്തുന്നതിനായി അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയ് ആണ് മെയ് 11 ദേശീയ സാങ്കേതിക വിദ്യാ ദിനം ആയി പ്രഖ്യാപിച്ചത്. 1998 മെയ് 11നാണ് ഇന്ത്യ വിജയകരമായി പൊഖ്‌റാൻ-2 (കോഡ് നാമം-ഓപ്പറേഷൻ ശക്തി) നടത്തിയത്. രാജസ്ഥാനിലെ ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിൽ ശക്തി-1 ആണവ മിസൈൽ പരീക്ഷിച്ചു. 1974 മെയ് മാസത്തിൽ പൊഖ്ര-1 (ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ എന്ന കോഡ് നാമം) നടത്തിയ ശേഷം ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമായിരുന്നു അത്.

ദേശീയ സാങ്കേതിക വിദ്യാ ദിനം ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും മികച്ച നേട്ടങ്ങളും മൂല്യവത്തായ സംഭാവനകളും എടുത്തുകാണിക്കുന്നു. യുവാക്കളെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനായ ആകർഷിക്കാനും ഈ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും ദേശീയ സാങ്കേതിക വിദ്യാ ദിനം പ്രചോദനം നൽകുന്നു.

എല്ലാ വർഷവും ടെക്നോളജി ഡെവലപ്മെന്‍റ് ബോർഡ് ഓഫ് ഇന്ത്യ ദേശീയ സാങ്കേതിക വിദ്യാ ദിനം ആചരിക്കുന്നു. ദേശീയ സാങ്കേതിക വിദ്യാ ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിങ് കോളേജുകൾ ശാസ്ത്രീയ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ താൽപര്യം വളർത്തുന്നതിനുമായി പരിപാടികൾ നടത്തുന്നു.

മെയ് 11ന് നടന്ന മറ്റ് പ്രധാന സംഭവങ്ങള്‍

നാഷ‌ണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനമാണ് ഹൻസ-3. അതിന്‍റെ ആദ്യ പറക്കലും ദേശീയ സാങ്കേതിക ദിനം അടയാളപ്പെടുത്തുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ ആണവപരീക്ഷണം സംഘടിപ്പിക്കുന്നതിനിടെയാണ് ഹാന്‍സ-3 ബെംഗളൂരുവിൽ പറന്നത്. രണ്ട് പേര്‍ക്കു ഇരിക്കാവുന്ന, ലൈറ്റ് ജനറൽ ഏവിയേഷൻ വിമാനമായിരുന്നു അത്. പൈലറ്റ് പരിശീലനം, നിരീക്ഷണം, സ്പോർട്‌സ്,, ഏരിയൽ ഫോട്ടോഗ്രഫി, പരിസ്ഥിതി പദ്ധതികൾ എന്നിവയ്ക്കായി ഇത് ഫ്ലൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപയോഗിക്കുന്നു.

1998 മെയ് 11ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ത്രിശൂൽ മിസൈലിന്‍റെ അവസാന പരീക്ഷണ പരീക്ഷണം നടത്തി. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന, ദ്രുത-പ്രതികരണ ഹ്രസ്വ-ദൂര മിസൈലാണ്. പിന്നീട് ഇന്ത്യൻ വ്യോമസേനയും, ഇന്ത്യൻ സൈന്യവും പ്രതിരോധ സേവനത്തിലേക്ക് ഇത് കൊണ്ടുവന്നു. ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ (ഐജിഎംഡിപി) ഒരു യൂണിറ്റായിരുന്നു ത്രിശൂൽ മിസൈൽ. പൃഥ്വി, ആകാശ്, അഗ്നി തുടങ്ങിയ നിർണായക മിസൈൽ സംവിധാനങ്ങൾ ഐ ജിഎംഡിപി വികസിപ്പിച്ചെടുത്തു.

കൊവിഡിനെ പ്രതിരോധിക്കാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ

കൊവിഡെന്ന മഹാമാരിക്കെതിരെ പോരാടുന്നതിന് സാങ്കേതിക വിദ്യാ കമ്പനികളിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ധാരാളം പ്രോ-ബോണോ പിന്തുണ ലഭിച്ചു. കൊവിഡിനെ ചെറുക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ സഹകരണ പ്രതികരണത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ലോകത്തെ പ്രമുഖ ഡിജിറ്റൽ സാങ്കേതിക വിദഗ്‌ധരായ 30 പേരാണ് ഏപ്രിൽ 2ന് ഓണ്‍ലൈന്‍ വട്ടമേശാ സമ്മേളനം നടത്തിയത്. കൊവിഡിന്‍റെ ഫലമായി ഡിജിറ്റൽ ആരോഗ്യ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വരുകയും തുടര്‍ന്ന് ജനസംഖ്യാ പരിശോധന, രോഗ വിവര നിര്‍ണയം, വിഭവങ്ങളുടെ ഉപയോഗത്തിനും വിഹിതത്തിനും മുൻഗണന നല്‍കുന്നത് ലക്ഷ്യമിട്ട പ്രതികരണങ്ങൾ രൂപകൽപന ചെയ്യുക തുടങ്ങിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങൾ ഇതിനായി സൃഷ്‌ടിക്കപ്പെട്ടു.

ആശയങ്ങൾ യാഥാർഥ്യമാക്കാനും പൊതുജനാരോഗ്യ ഏജൻസികളുമായും മുൻ‌നിര ആരോഗ്യ പ്രവർത്തകരുമായും പ്രവർത്തിക്കാനും ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ലോകമെമ്പാടുമുള്ള സാങ്കേതിക കമ്പനികളോട് ആവശ്യപ്പെട്ടു. ആഗോള ഭീഷണിയെ നേരിടാനും, സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ലോകത്തിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധത്തിന്‍റെ ഏകോപനത്തിനായി ലോകാരോഗ്യ സംഘടനയുടെയും ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെയും സഹകരണത്തോടെ ഡിജിറ്റൽ ഹെൽത്ത് ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് രൂപീകരിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റൽ ആരോഗ്യ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

1. കൊവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യസംഘടനയുടെ ഡിജിറ്റൽ ഹെൽത്ത് സംരംഭങ്ങൾ അവതരിപ്പിക്കുകയും ആ സംരംഭങ്ങളുടെ രൂപകൽപനയിലും നടപ്പാക്കലിലും താൽപര്യമുള്ള സാങ്കേതിക കമ്പനികളുടെ പിന്തുണ തേടുകയും ചെയ്യുക.

2. കൊവിഡിന്‍റെ വിവിധ ഘട്ടങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങളെ വ്യത്യസ്‌ത രീതികളിലും വ്യത്യസ്‌ത സമയങ്ങളിലുമായി പിന്തുണയ്ക്കാനും ഏകോപിത ശ്രമത്തിലൂടെയും വിജ്ഞാന പങ്കിടലിലൂടെയും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ചെറുക്കല്‍ ശ്രമങ്ങളെ വികസിപ്പിക്കുക.

3. ഉപയോക്തൃ കേന്ദ്രീകൃത പരിഹാരങ്ങൾ, തെറ്റായ വിവരങ്ങൾ നേരിടൽ, വിതരണ ശൃംഖല നടത്തിപ്പ്, ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷനുകൾ, കമ്മ്യൂണിറ്റി ഇടപഴകൽ നടക്കുന്ന പ്ലാറ്റ്ഫോമുകൾ, ഗവേഷണ വികസന പിന്തുണ, ആസൂത്രണ പ്രവർത്തനങ്ങൾ എന്ന വിഷയങ്ങളില്‍ കൂടുതല്‍ സാങ്കേതിക ശാക്തീകരണം നടപ്പാക്കുക.

4. ലോകാരോഗ്യ സംഘടനയുമായി പ്രതികരണ സംരംഭങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആഗോള സാങ്കേതിക വിദ്യാ കമ്പനികളിൽ നിന്നും, സന്നദ്ധപ്രവർത്തകരില്‍ നിന്നും പ്രോ-ബോണോ വിഭവങ്ങള്‍ സംഭരിക്കുക.

ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റൽ ഹെൽത്ത് ആന്‍റ് ഇന്നൊവേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡയറക്ടർ ബെർണാഡോ മരിയാനോ ജൂനിയർ കൊവിഡ് പ്രതികരണങ്ങളിൽ ഐക്യം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിനായി ഡിജിറ്റല്‍ പരിഹാരങ്ങള്‍ കണ്ടെത്താനും പരിരക്ഷിക്കാനും പ്രതികരിക്കാനും വീണ്ടെടുക്കലിന് തയ്യാറാക്കാനും ലോകരാഷ്‌ട്രങ്ങൾ ഉത്തരവാദിത്തത്തിന്‍റെ മനോഭാവത്തിൽ ഐക്യപ്പെടുകയും വേണമെന്ന് അവർ പറഞ്ഞു.

ആരോഗ്യ സേതു മൊബൈല്‍ അപ്ലിക്കേഷൻ

കൊവിഡ് ബാധിതനുമായി സമ്പർക്കത്തില്‍ വരാനുള്ള അപകടസാധ്യത തിരിച്ചറിയാൻ പൗരന്മാരെ സഹായിക്കുന്നതിനായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേ (അന്ദ്രോയിട് ഫോണുകൾക്കായി), ആപ്പിള്‍ ആപ് (ഐ-ഫോണുകൾക്കായി) എന്നിവയിൽ ലഭ്യമാണ്. ഇത് പത്ത് ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുമാണ് ലഭ്യമാകുന്നത്. കൊവിഡ് പോസിറ്റീവ് ആയ ഒരാളുമായി അടുത്ത സമ്പര്‍ക്കത്തിൽ വന്നിട്ടുണ്ടെങ്കില്‍ ഉപയോക്താവിനെ അറിയിക്കാനാണ് ആരോഗ്യ സേതു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

മൊബൈല്‍ ഫോണുകളിലെ ബ്ലൂടൂത്ത്, ലൊക്കേഷൻ സര്‍വീസസ്, ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന സോഷ്യൽ ഗ്രാഫ് വഴിയാണ് കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുന്നത്. അതായത്, ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുടെ ഇടപെടലുകള്‍ പിന്നൊരു അവസരത്തില്‍ വ്യക്തമായി കാണാന്‍ ആകും. അപ്ലിക്കേഷൻ ഇന്‍സ്റ്റാള്‍ ചെയ്‌തതിന് ശേഷം, ഉപഭോക്താവ് ബ്ലൂടൂത്തും, ലൊക്കേഷനും ഓണാക്കണം. തുടർന്ന്, ''ഓൾവെയ്‌സ്'' എന്നതിലേക്ക് 'ലൊക്കേഷൻ ഷെയറിങ്' സജ്ജമാക്കുക. ഉപഭോക്താവിന് ഇത് എപ്പോൾ വേണമെങ്കിലും മാറ്റാനാകും.

ലോക ബാങ്കിന്‍റെ എഡ്ടെക് ടീം ശേഖരിച്ച് തയ്യാറാക്കിയ അനുബന്ധ രേഖകൾ പ്രസിദ്ധീകരിക്കാനും ഉപയോഗപ്രദമായ വിഭവങ്ങൾ ക്യൂറേറ്റ് ചെയ്യാനും ആരോഗ്യ സേതു അപ്ലിക്കേഷൻ ശ്രമിക്കുന്നു. ഡാറ്റ സർക്കാരുമായി മാത്രം പങ്കിടുന്നു. ഉപഭോക്താവിന്‍റെ പേരും മറ്റു വിവരങ്ങളും പരസ്യമായി വെളിപ്പെടുത്താൻ അപ്ലിക്കേഷൻ അനുവദിക്കുന്നില്ല. കൊവിഡെന്ന മഹാമാരി മൂലം ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ആവശ്യമായി വരുന്ന സമയത്ത് വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസം/പഠനം എന്നിവയെ പിന്തുണയ്ക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള വലിയ തോതിലുള്ള ദേശീയ ശ്രമങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?

1. ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തു കഴിഞ്ഞാൽ സ്മാര്‍ട്ട് ഫോണിനെ ലൊക്കേഷന്‍ ആക്‌സസ് ചെയ്യാൻ അനുവദിക്കുക.

2. ഉപയോക്താവിന് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. ആപ്പില്‍ നമ്പർ ടൈപ്പ് ചെയ്‌ത് അടുത്ത നിർദേശങ്ങൾ പാലിക്കുക.

3. ആപ്ലിക്കേഷൻ നൽകിയ ഓപ്ഷനുകളിൽ നിന്ന് നിങ്ങളുടെ ലിംഗഭേദം തെരഞ്ഞെടുക്കുക.

4. അപ്ലിക്കേഷനിൽ പൂർണ്ണമായ പേര്, പ്രായം, തുടർന്ന് തൊഴിൽ എന്നിവ നൽകുക.

5. ആപ്ലിക്കേഷൻ ഉപയോക്താവിന്‍റെ മുമ്പത്തെ യാത്രാ ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കും

വിവര, ആശയവിനിമയ സാങ്കേതികവിദ്യകളുടെ ഫലപ്രദവും ഉചിതവുമായ ഉപയോഗത്തിനായി നൂതന പ്രോജക്‌ടുകൾ, സമയബന്ധിതമായ ഗവേഷണം, അറിവ് പങ്കിടൽ പ്രവർത്തനങ്ങൾ എന്നിവ പിന്തുണയ്ക്കുന്നതിനായി ലോക ബാങ്ക് ഗ്രൂപ്പ് (ഡബ്ല്യുബിജി) ലോകമെമ്പാടുമുള്ള സർക്കാരുകളുമായും ഓർഗനൈസേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസത്തിൽ വിവര, ആശയവിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള ലോകബാങ്ക് പിന്തുണയിൽ നയ വികസനം, അധ്യാപക പരിശീലനം, ശേഷി വർധിപ്പിക്കൽ, വിദ്യാഭ്യാസ ഉള്ളടക്കത്തിന്‍റെ വികസനം, വിദൂര പഠനം, ഡിജിറ്റൽ സാക്ഷരത, നൈപുണ്യ വികസനം, ഗവേഷണ വികസന (ആർ & ഡി) പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള സഹായം ഉൾപ്പെടുന്നു. അധ്യാപകർക്കും, വിദ്യാർഥികൾക്കും, പഠന പ്രക്രിയയ്ക്കും പുതിയതും നൂതനവുമായ പിന്തുണ നൽകുന്നതിൽ എഡ്യുക്കേഷന്‍-ടെക്നോളജി (എഡ്യൂ-ടെക്കിന്) നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും.

ആഗോളവൽക്കരണം, വിവര സാങ്കേതിക വിദ്യ വിപ്ലവം, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ എന്നിവ ഉയരുന്നതോടെ രാജ്യങ്ങൾ വിദ്യാഭ്യാസത്തിന് കൂടുതൽ മുൻഗണന നൽകുന്നു. പഠനത്തെ പിന്തുണയ്ക്കുന്നതിനും, വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മികച്ച ഉപകരണങ്ങൾ നിർണയിക്കുന്നത് ആ ശ്രമത്തിന് നിർണായകമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.