ETV Bharat / bharat

പാര്‍ലമെന്‍റ് ആക്രമണത്തിന് 18 വര്‍ഷം; രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

author img

By

Published : Dec 13, 2019, 1:21 PM IST

Updated : Dec 13, 2019, 1:51 PM IST

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്മരിച്ചു

Nation salutes courage of martyrs of 2001 Parliament attack: President  പാര്‍ലമെന്‍റ് ആക്രമണം  പാര്‍ലമെന്‍റ് ആക്രമണത്തിന് 18 വാര്‍ഷികം  രാംനാഥ് കോവിന്ദ്
പാര്‍ലമെന്‍റ് ആക്രമണത്തിന് 18 വാര്‍ഷികം: രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ശ്രീകോവിലായ പാര്‍ലമെന്‍റില്‍ ഭീകരാക്രമണം നടന്നിട്ട് 18 വര്‍ഷം. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്മരിച്ചു. തീവ്രവാദത്തെ എല്ലാ രീതിയിലും എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള കരുത്താണ് രക്തസാക്ഷികള്‍ കാണിച്ചതെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, മനോജ് തിവാരി തുടങ്ങിയവരും അനുസ്മരണം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.

തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്യിബ (എൽ‌ഇടി), ജെയ്‌ഷ്‌-ഇ-മുഹമ്മദ്‌ (ജെ‌എം) എന്നിവരടങ്ങുന്ന അഞ്ച് ഭീകരവാദികളാണ് പാര്‍ലമെന്‍റില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. രാജ്യസഭയിലെയും ലോക്സഭയിലെയും നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച വേളയില്‍ സായുധരായ അഞ്ചു തീവ്രവാദികള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. ഭീകരർ പാർലമെന്‍റിന് നേർക്ക് വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്‍റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചെറുത്തു.

ഇന്ത്യാ-പാക് ബന്ധത്തില്‍ ഈ ആക്രമണം സാരമായ വിള്ളല്‍ വീഴ്ത്തി. ഒരുവേള യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ആക്രമണം വഴിവെച്ചു. പാകിസ്ഥാനിൽ നിന്ന് അംബാസഡറെ തിരിച്ച് വിളിച്ച ഇന്ത്യ അവധിയില്‍ ആയിരുന്ന സൈനികരെയും തിരിച്ചുവിളിച്ചു. അതിർത്തിയിൽ വളരെ ഗൗരവമേറിയ പടനീക്കങ്ങൾ ഉണ്ടായിരുന്നു. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ ഡല്‍ഹി പൊലീസ് ജമ്മു-കശ്മീരില്‍ നിന്നും അറസ്റ്റു ചെയ്തു. സക്കീര്‍ ഹുസൈന്‍ കോളജിലെ അധ്യാപകനായ എസ്.എ.ആര്‍ ഗീലാനി ,അഫ്സാന്‍ ഗുരു, ഭര്‍ത്താവ് ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവരേയും കേസിൽ അറസ്റ്റ് ചെയ്തു.

Intro:Body:

https://www.aninews.in/news/national/general-news/nation-salutes-courage-of-martyrs-of-2001-parliament-attack-president20191213092417/

Conclusion:
Last Updated : Dec 13, 2019, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.