ETV Bharat / bharat

ഡല്‍ഹിയില്‍ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം - ആഭ്യന്തര മന്ത്രാലയം

ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം ഡല്‍ഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 150 ഓളം ഐസിയു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്നും നിലവിലെ 3,652 ഐസിയു കിടക്കകളുടെ എണ്ണത്തില്‍ ഇനിയും വർധനവുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

COVID care facilities in Delhi  Delhi's medical infrastructure  COVID treatment in Delhi  isolation beds and oxygen facility in hospitals  MHA orders for upgrading 500 isolation beds with oxygen facility in Delhi  ഡല്‍ഹിയില്‍ ആരോഗ്യമേഖലയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും; ആഭ്യന്തര മന്ത്രാലയം  ആഭ്യന്തര മന്ത്രാലയം  കൊവിഡ് -19
ഡല്‍ഹിയില്‍ ആരോഗ്യമേഖലയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും; ആഭ്യന്തര മന്ത്രാലയം
author img

By

Published : Nov 19, 2020, 10:45 PM IST

ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപനം മൂലം ഡല്‍ഹിയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഛത്തർപൂരിലെ കൊവിഡ് കെയർ സെന്‍ററിലെ 500 ഇൻസുലേഷൻ ബെഡ്ഡുകൾ ഉടന്‍ തന്നെ ഓക്സിജൻ സൗകര്യമുള്ള കിടക്കകളായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ (സിഎപിഎഫ്) 75 ഡോക്ടർമാരും 251 പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥരും രാജ്യ തലസ്ഥാനത്ത് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തതായി ആഭ്യന്ത്രമന്ത്രാലയം പറഞ്ഞു. ഛത്തർപൂർ, ഷക്കൂർ ബസ്തി കൊവിഡ് കെയർ സെന്‍റര്‍ എന്നിവിടങ്ങളിൽ അമ്പത് ഡോക്ടർമാരെയും 175 പാരാ മെഡിക്സുകളെയും വിന്യസിച്ചിട്ടുണ്ട്. ഡി‌ആർ‌ഡി‌ഒയുടെ സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് ഹോസ്പിറ്റലിൽ 23 ഡോക്ടർമാരും 40 നഴ്സിംഗ് സ്റ്റാഫുകളും ചേർന്നതായും അവരുടെ മികച്ച സേവനം മുഴുവൻ സമയവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം ഡല്‍ഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 150 ഓളം ഐസിയു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്നും നിലവിലെ 3,652 ഐസിയു കിടക്കകളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ദില്ലിയിലെ കൊവിഡ് അവസ്ഥയെക്കുറിച്ച് ആഭ്യന്തരമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷം നവംബർ 18 ന് 28,708 ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി. നവംബർ അവസാനത്തോടെ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 60,000 വരെ വർധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.