ETV Bharat / bharat

ചന്ദ്രോപരിതലത്തിൽ ജലം കണ്ടെത്തി നാസയുടെ സോഫിയ - നാസയുടെ സോഫിയ

ചന്ദ്രോപരിതലത്തിലുടനീളം ജലലഭ്യതയുണ്ടെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് നാസ പ്രസ്താവനയിൽ പറയുന്നു. ഭൂമിയുള്ളത് പോലെ ജലാശയങ്ങൾ ചന്ദ്രനിൽ ഇല്ലെങ്കിലും, നേരത്തെ എത്തിയ നിഗമനങ്ങളെക്കാൾ കൂടുതൽ വ്യാപകമാണ് ചന്ദ്രജലം.

NASA's SOFIA discovers water  water on sunlit surface of Moon  water on Moon  Stratospheric Observatory for Infrared Astronomy  NASA  NASA scientist  NASA's Goddard Space Flight Centre  NASA's SOFIA discovers water on sunlit surface of Moon  നാസയുടെ സോഫിയ ചന്ദ്രോപരിതലത്തിൽ ജലം കണ്ടെത്തി  നാസയുടെ സോഫിയ  ചന്ദ്രോപരിതലത്തിൽ ജലം കണ്ടെത്തി
ചന്ദ്രോപരിതലം
author img

By

Published : Oct 27, 2020, 7:35 AM IST

വാഷിങ്ടൺ: നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് (സോഫിയ) ആദ്യമായി ചന്ദ്രന്‍റെ ഉപരിതലത്ത് സൂര്യപ്രകാശം ഏൽക്കുന്നയിടത്ത് വെള്ളത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തിലുടനീളം ജലലഭ്യതയുണ്ടെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് നാസ പ്രസ്താവനയിൽ പറയുന്നു. ഭൂമിയുള്ളത് പോലെ ജലാശയങ്ങൾ ചന്ദ്രനിൽ ഇല്ലെങ്കിലും, നേരത്തെ എത്തിയ നിഗമനങ്ങളെക്കാൾ കൂടുതൽ വ്യാപകമാണ് ചന്ദ്രജലം. ഉപരിതലത്തിൽ ധാതു ധാന്യങ്ങൾക്കുള്ളിൽ ജല തന്മാത്രകൾ കുടുങ്ങിക്കിടക്കുന്നുവെന്നും കൂടുതൽ വെള്ളം ഹിമത്തിൽ മറഞ്ഞിരിക്കാമെന്നും നാസ ശാസ്ത്രജ്ഞൻ തിങ്കളാഴ്ച പറഞ്ഞു.

മേരിലാൻഡിലെ നാസയുടെ ഗോഡ്ഡാർഡ് ബഹിരാകാശ വിമാന കേന്ദ്രത്തിലെ കേസി ഹോന്നിബാളിന്‍റെ നേതൃത്വത്തിലുള്ള സംഘം ചന്ദ്ര ഉപരിതലത്തിൽ തന്മാത്രാ ജലം കണ്ടെത്തിയത്. ചന്ദ്രന്‍റെ തെക്കൻ അർധഗോളത്തിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസ് ഗർത്തത്തിലെ ജല തന്മാത്രകളെ (എച്ച് 2 ഒ) സോഫിയ കണ്ടെത്തി. ചന്ദ്രന്‍റെ ഉപരിതലത്തെക്കുറിച്ചുള്ള മുമ്പത്തെ നിരീക്ഷണങ്ങളിൽ ഹൈഡ്രജന്‍റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജലവും ഹൈഡ്രോക്സൈലും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ചന്ദ്ര മണ്ണിൽ സഹാറ മരുഭൂമിയിൽ സോഫിയ കണ്ടെത്തിയതിനേക്കാൾ 100 ഇരട്ടി വെള്ളമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.