ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച ശേഷം ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി.
കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡിനെ നേരിടണമെന്നും മോദി പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.