ETV Bharat / bharat

കാർഷിക രംഗത്ത് നൂതന കണ്ടുപിടുത്തങ്ങൾ നടത്തണമെന്ന് വെങ്കയ്യ നായിഡു

കാർഷിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും കൊണ്ടു വരുന്നതിനായി എഐസിടിഇ, ഐസിഎആർ, എൻഐആർഡി, കാർഷിക സർവകലാശാലകൾ തുടങ്ങിയവ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

Venkaiah Naidu  Vice President  Scientists  Agriculture  വെങ്കയ്യ നായിഡു  ഉപരാഷ്‌ട്രപതി  കാർഷിക രംഗം  കർഷകർ  കൃഷി
കാർഷിക രംഗത്ത് നൂതന കണ്ടുപിടുത്തങ്ങൾ നടത്തണമെന്ന് വെങ്കയ്യ നായിഡു
author img

By

Published : Aug 19, 2020, 10:02 AM IST

ന്യൂഡൽഹി: ശാസ്ത്രജ്ഞരും ഗവേഷകരും കാർഷിക രംഗത്ത് കൂടുതൽ നൂതന കണ്ടുപിടുത്തങ്ങൾ നടത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്നൊവേഷൻ അച്ചീവ്‌മെന്‍റുകൾക്കുള്ള സ്ഥാപനങ്ങളുടെ അടൽ റാങ്കിങ് പ്രഖ്യാപനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത് തടയണമെന്നും കർഷകരുടെ ഉൽപന്നങ്ങൾക്കുള്ള പ്രതിഫലം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക രംഗത്ത് നൂതന കണ്ടുപിടുത്തങ്ങൾ നടത്തണമെന്ന് വെങ്കയ്യ നായിഡു

കാർഷിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും കൊണ്ടു വരുന്നതിനായി എഐസിടിഇ, ഐസിഎആർ, എൻഐആർഡി, കാർഷിക സർവകലാശാലകൾ തുടങ്ങിയവ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷിയിൽ നിന്ന് നല്ല വരുമാനം ലഭിക്കാത്തതു മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക രംഗത്തു നിന്ന് കർഷകർ പിന്മാറുന്നതിലെ ആശങ്ക ഉപരാഷ്‌ട്രപതി പങ്കുവെച്ചു. കർഷകരുടെ കഠിനാധ്വാനത്തെ പ്രശംസിച്ച അദ്ദേഹം പ്രതിസന്ധി നിറഞ്ഞ കൊവിഡ് കാലത്ത് രാജ്യത്തെ പിന്തുണയ്ക്കുന്നതിൽ കാർഷിക മേഖല മുന്നിൽ നിന്നുവെന്നും കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.