ബകു: അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയെ സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും . ബകുവിൽ നടന്ന പതിനെട്ടാമത് 'നാം' ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. നിരപരാധികളെ ദ്രോഹിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ രാജ്യങ്ങളും ഒത്തുചേരണമെന്ന് ഉച്ചകോടിയിൽ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു .
ലോകനേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ നാമിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു.