കൊഹിമ: നാഗാലാൻഡിൽ ആദ്യമായി ഒറ്റ ദിവസം 26 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 156 ആയി ഉയർന്നു. 30 പേർ ഇതുവരെ രോഗ മുക്തി നേടിയിട്ടുണ്ട്. നിവലിൽ 126 പേരാണ് നാഗാലാൻഡിൽ ചികിത്സയിൽ കഴിയുന്നത്. എല്ലാ രോഗികൾക്കും വൈദ്യ സഹായം ഉറപ്പാക്കുമെന്ന് ആസൂത്രണ, ഏകോപന മന്ത്രി നീബ ക്രോനു പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ ഉള്ളത് ദിമാപൂർ ജില്ലയിലാണ്. കൊഹിമ ജില്ലയിലെ 26 പേർക്കും ട്യൂൺസാങ് ജില്ലയിലെ അഞ്ച് പേർക്കും പെരെൻ ജില്ലയിലെ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാഗാലാൻഡിൽ 26 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 156 ആയി
ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.